ജിദ്ദ: മലപ്പുറം സൗഹൃദവേദി വനിതാ വിംഗ് " ഈദ് ഫൺ 2020 സംഗമം " ചിത്ര രചനാ , ക്വിസ് മൽസരം എന്നീ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.
നൂറുന്നീസ ബാവ അദ്ധ്യക്ഷത വഹിച്ചു.
യു എം ഹുസ്സൈൻ മലപ്പുറം ആമുഖ പ്രസംഗം നടത്തി.
കോവിഡ് 19 എന്ന മഹാമാരി മൂലം ലോകം വേദനിക്കുമ്പോൾ മനുഷ്യ ഹൃദയങ്ങൾ തമ്മിൽ നന്മകൾ കൈമാറുന്നതിലൂടെ സാമൂഹിക ബന്ധങ്ങൾ സുശക്തമാക്കാൻ ഇതുപോലുള്ള സംഗമത്തിലൂടെ മാത്രമേ കഴിയൂകയുള്ളുവെന്ന് സലീനാ മുസാഫിർ പറഞ്ഞു. വനിതാവിംഗ് " ഈദ് ഫൺ 2020 വെബ് സംഗമം " ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
പി കെ വീരാൻ ബാവ പരിപാടി നിയന്ത്രിച്ചു.
കുട്ടികളുടെ ചിത്ര രചനാ മൽസര വിഭാഗത്തിൽ :
നൈന ഫാത്തിമ ഒന്നും, ഇഹ്സാൻ ഷബീർ രണ്ടും, റൈഫ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ :
മുഹമ്മദ് ആദിൽ ഒന്നും, റിഷ്നി കലയത്ത് രണ്ടും , അഷ്ഫിൻ കലയത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
,പ്‌സീനിയർ വിഭാഗത്തിൽ : സഫ കക്കാട്ട് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്ത ഫ്ലോറൽ ആർട്ടിസ്റ്റ്. സാമിയ ജാസിം വിധി കർത്താവ് ആയിരുന്നു.
ക്വിസ് മൽസര വിജയികളായി സലീനാ മുസാഫിർ ഒന്നും, റഫീഖ് കലയത്ത് രണ്ടും, നിസാർ ബിൻ ഹംസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റിഹാൻ വീരാൻ ( കവിതാലാപനം ), റഫീഖ് കാടേരി, നിയാസ് കോയ്മ, അജ്മൽ കലയത്ത്, ഫിറോസ് ബാബു മഞ്ഞക്കണ്ടൻ, റിൻഷ കാടേരി, മുഹമ്മദ് ഫാദി, നയന ഫാത്തിമ, നൈമ ഫാത്തിമ എന്നിവർ ഗാനങൾ ആലപിച്ചു.
അസ് വ ഫാത്തിമ കൊന്നോല, ഷസ മുജീബ്, റിഷ്നി കലയത്ത്, അഷ്ഫിൻ , റെൻസ് യഹ് യ,ഷസ്ഫ എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം അടുത്ത പൊതുപരിപാടിയിൽ വെച്ച് നിർവ്വഹിക്കുന്നതാണ്.
പ്രമുഖ വ്യവസായി പി കെ കുഞ്ഞാൻ, മുസാഫർ അഹമ്മദ് പാണക്കാട്, കമാൽ കളപ്പാടൻ, പ്രശസ്ത ഫ്ലോറൽ ആർട്ടിസ്റ്റ്: സാമിയ ജാസിം , ജുമൈല അബു, ഷക്കീല റഫീഖ്, എന്നിവർ ആശംസകൾ നേർന്നു.
ഹഫ്സാ മുസാഫർ സ്വാഗതവും, സാബിറാ റഫീഖ് നന്ദിയും പറഞ്ഞു
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !