സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ രോഗമുക്തരായി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തരായി. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6, മലപ്പുറം 5, എറണാകുളം 5, തൃശൂര്‍ 4, കൊല്ലം 4, ആലപ്പുഴ 3, കാസര്‍ഗോഡ് 3 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ കണക്കുകള്‍. 27 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ തമിഴ്‌നാട് 9 ,മഹാരാഷ്ട്ര 15,ഗുജറാത്ത് 5 ,കര്‍ണ്ണാടക 2, ഡല്‍ഹി 1, പോണ്ടിച്ചേരി 1 എന്നിങ്ങനെയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രോഗബാധിതരുടെ കണക്കുകള്‍.

7 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം ഉണ്ടായത്. കോട്ടയം 1, മലപ്പുറം 3, ആലപ്പുഴ 1, എറണാകുളം 1, പാലക്കാട് 2, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് ഇന്ന് നെഗറ്റീവ് ആയവരുടെ കണക്കുകള്‍. 963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 415 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1 ലക്ഷം കടന്നു. 1,04,336 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,03,528 പേര്‍ വീടുകളിലും ഇന്‍സ്ടിറ്യുഷന്‍ ക്വാറന്റൈനിലുമാണ്. 808 പേരാണ് ആശുപത്രികളില്‍ ഉള്ളത്.

ഇന്ന് 186 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 56706 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 54836 എണ്ണം രോഗബാധ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സെന്റിനെന്‍സ് സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പെട്ട 8599 സാമ്ബിളുകള്‍ ശേഖരിച്ചു. ഇതില്‍ 8104 സാമ്ബിളുകള്‍ നെഗറ്റീവ് ആയിട്ടുള്ളത്. 68 ഹോട്സ്പോട്ടുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇന്ന് പുതുതായി 9 സ്ഥലങ്ങള്‍ കൂടി ഹോട്സ്പോട്ടുകളായി. കണ്ണൂര്‍ 2, കാസര്‍ഗോഡ് 3, പാലക്കാട് 1, ഇടുക്കി 1, കോട്ടയം 3 എന്നിങ്ങനെയാണ് പുതിയ ഹോട്സ്പോട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളുടെ കണക്ക്.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !