ജിദ്ദ: ജിദ്ദയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലപ്പുറം സ്വദേശികള്‍ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), മലപ്പുറം തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49), മലപ്പുറം വഴിക്കടവ് വെട്ടുക്കത്തിക്കോട്ടയിലെ പരേതനായ പുതിയത്ത് ഹൈദ്രുവിന്‍റെ മകൻ മുഹമ്മദ് എന്ന കുഞ്ഞു (52)എന്നിവരാണ് മരിച്ചത്. ഉമ്മര്‍ ചേങ്ങോട്ടൂർ മഹല്ലിലെ പുള്ളിയിൽ കുഞ്ഞാലി - ആയിഷ ദമ്പതികളുടെ മകനാണ് ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
ഭാര്യ : ഉമ്മു ഷമീമ, മുഹമ്മദ് ബിൻഷാദ്, മുൻസില, അൻസില, ജിൽഷ എന്നിവർ മക്കളാണ്.
മരിച്ച മുഹമ്മദലി റുവൈസിൽ കാർ മൊത്തക്കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ജിദ്ദയിലെ ജാമിഅ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ഒരു മാസക്കാലമായി ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ മരണം. 20 വർഷക്കാലമായി ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ഒന്നര വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. പിതാവ്: ഉണ്ണി മൂസ്സ, മാതാവ്: ഫാത്തിമ, ഭാര്യ: സീനത്ത്, മക്കൾ: ജംഷീർ (ജിദ്ദ), ബാദുഷ, നിഷ് വ. മുഹമ്മദ് എന്ന കുഞ്ഞു. ജിദ്ദ സനാഇയ്യയിൽ ടിഷ‍്യൂ പേപ്പർ കമ്പനിജീവനക്കാരനായിരുന്നു, വഴിക്കടവ് പ്രവാസി സംഘടനയായ ജീവയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.
കോവിഡ് പോസിറ്റീവ് കാരണം കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ നാല് ദിവസത്തോളമായി ചികിത്സയിൽ ആയിരുന്നു.
ഭാര‍്യ: നബീശ. മക്കൾ: സക്കീർ ഹുസൈൻ(കുവൈറ്റ്),മുഹമ്മദ് ഷമീൽ, സഹീന. മാതാവ് ആയിശുമ.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !