ജനപ്രിയ ഫയൽ ഷെയറിങ് വെബ്സൈറ്റായ വി ട്രാൻസ്ഫർ.കോമിന് (wetransfer.com) ഇന്ത്യയിൽ നിരോധനം. ടെലികോം വകുപ്പാണ് നിരോധനം ഏർപ്പെടുത്തിയത്. രാജ്യതാല്പര്യവും പൊതുതാല്പര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം.
വി ട്രാൻസ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യു ആർ എൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കൾക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.
വലിയ ഫയലുകൾ ഇന്റരനെറ്റ് വഴി കൈമാറുന്നതിന് ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന സേവനമാണ് വി ട്രാൻസ്ഫർ. ലോക്ക്ഡൗണ് പശ്ചാത്തലത്തില് ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വർധിച്ചതോടെ വി ട്രാൻസ്ഫറിന്റെ ഉപയോഗത്തിൽ വലിയ വര്ധനവുണ്ടായിരുന്നു. വെബ്സൈറ്റിൽ പ്രത്യേകം അക്കൗണ്ട് നിർമിക്കാതെ തന്നെ രണ്ട് ജിബി വരെ യുള്ള ഫയലുകൾ കൈമാരാൻ വി ട്രാൻസ്ഫർ വഴി സാധിക്കുമായിരുന്നു.
വി ട്രാൻസ്ഫറിന് നിരോധനം ഏർപ്പെടുത്താൻ പാകത്തിൽ എന്ത് പിഴവാണ് വെബ്സൈറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് സർക്കാർ വ്യക്തമാക്കുന്നില്ല. അതേസമയം, രാജ്യത്ത് വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നത് ഇത് ആദ്യമല്ല. മാൾ വെയറുകള്ളുന്ന വെബ്സൈറ്റുകൾ , പോൺ വെബ്സൈറ്റുകൾ, ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വെബ്സൈറ്റുകൾ എന്നിവ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !