ജിദ്ദ : സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ പത്ത് മുതല്‍ ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ. വന്ദേ ഭാരത് മിഷനിൽ അടിയന്തിര സാഹചര്യത്തിൽ ഉള്ള പ്രവാസികളെ കൊണ്ട് പോകുന്നതിനുള്ള വിമാന സർവീസുകളുടെ പുതിയ ലിസ്റ്റാണ് ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചത്.
11 എണ്ണം കേരളത്തിലെ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ളതും ചിലത് കേരളത്തിലെ വിമാനത്താവളം വഴി വിവിധ സംസ്ഥാനങ്ങളിലേക്കുമുള്ള കണക്ഷൻ വിമാനങ്ങളുമാണ്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലേക്ക് 20 വിമാന സർവീസുകളാണ് പുതിയ ലിസ്റ്റിൽ ഇടം നേടിയത്. റിയാദ്-കോഴിക്കോട്-മുംബൈ, ദമാം-കണ്ണൂർ-മുംബൈ, ജിദ്ദ-കൊച്ചി മുംബൈ എന്നീ വിമാനങ്ങൾ ജൂൺ പത്തിനാണ് പുറപ്പെടുക. ജൂൺ 11 ന് ദമാം-കൊച്ചി-മുംബൈ, റിയാദ്-കണ്ണൂർ-മുംബൈ, ജിദ്ദ- കോഴിക്കോട്-ബംഗളുരു വിമാനങ്ങളും, ജൂൺ 12 ന് ജിദ്ദ-തിരുവനന്തപുരം-മുംബൈ, ജൂൺ 13 ന് റിയാദ്-തിരുവനന്തപുരം-മുംബൈ, ദമാം-കോഴിക്കോട്-ഹൈദരാബാദ്, 14 ന് റിയാദ്-കൊച്ചി-മുംബൈ, 25 ന് ദമാം-തിരുവനന്തപുരം-മുംബൈ എന്നീ വിമാനങ്ങളാണ് കേരളത്തിലേക്ക് ഇടം നേടിയത്. കൂടാതെ, റിയാദ്-ഡൽഹി, ദമാം-ബംഗളുരു, റിയാദ്-ഹൈദരാബാദ്, ജിദ്ദ-ബംഗളുരു, ദമാം-ഡൽഹി, ജിദ്ദ-ഹൈദരാബാദ്, റിയാദ്-ബംഗളുരു, ജിദ്ദ-ഡൽഹി, ദമാം-ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വിമാന സർവ്വീസുകൾ എംബസിയുടെ നേതൃത്വത്തിൽ ഉണ്ടാകും
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !