ജിദ്ദ: സ്വകാര്യ ചാർട്ടേഡ് വിമാനം നാളെ ഉച്ചക്ക് 12.15ന് ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് യാത്രതിരിക്കും. കോവിഡ് പ്രതിസന്ധി ഉടലെടുത്ത ശേഷം സൗദിയിൽനിന്ന് ഇതാദ്യമായാണ് ഒരു ചാർട്ടേഡ് വിമാനം കേരളത്തിലേക്കു പോകുന്നത്. സ്‌പെസ് ജെറ്റിന്റേതാണ് വിമാനം. ബോയിംഗ് 737 സ്‌പൈസ് ജെറ്റ് 9006 വിമാനത്തിൽ 175 യാത്രക്കാരാണുണ്ടാവുക. ഇതിൽ 130 പേർ പുരുഷന്മാരും 40 സ്ത്രീകളുമാണ്. ഇവർക്കു പുറമെ 13 കുട്ടികളുമുണ്ട്. സ്ത്രീകളിൽ പത്തുപേർ ഗർഭിണികളും പുരുഷന്മാരിൽ 20 പേർ പ്രായമായവരുമാണ്.
സൗദി ആരോഗ്യ മന്ത്രായത്തിന്റെ എല്ലാ സുരക്ഷാ, ജാഗ്രത നിർദേശങ്ങൾ പാലിച്ചും കേന്ദ, സംസ്ഥാന സർക്കാരുകളുടെ എല്ലാ നിർദേശങ്ങൾക്കനുസൃതമായുമാണ് സർവീസ് നടത്തുന്നത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !