മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

0


മലപ്പുറം ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 25) കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. ഇവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

1-ജൂണ്‍ 13 ന് ഘാനയില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തേഞ്ഞിപ്പലം കടക്കാട്ടുപാറ സ്വദേശിനി 27 വയസുകാരി - വീട്ടില്‍ നിര‍ീക്ഷണത്തിലായിരുന്ന ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2-ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുവള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി 26 വയസുകാരന്‍ - വീട്ടില്‍ നിര‍ീക്ഷണത്തിലായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

3- മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 19 ന് തിരിച്ചെത്തിയ തിരൂര്‍ താഴേപ്പാലം സ്വദേശി 50 വയസുകാരന്‍ - കോവിഡ് കെയര്‍ സെന്ററില്‍ നിര‍ീക്ഷണത്തിലായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

4-കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് തിരിച്ചെത്തിയ അങ്ങാടിപ്പുറം ചെരക്കാപറമ്പ് പീടികപടി സ്വദേശി 49 വയസുകാരന്‍ - വീട്ടില്‍ നിര‍ീക്ഷണത്തിലായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

5- കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 12 ന് തിരിച്ചെത്തിയ കണ്ണമംഗലം പടപ്പറമ്പ് സ്വദേശി 38 വയസുകാരന്‍ - കോവിഡ് കെയര്‍ സെന്ററില്‍ നിര‍ീക്ഷണത്തിലായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

6- ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഇരിമ്പിളിയം മോസ്‌കോ സ്വദേശി 30 വയസുകാരന്‍ - വീട്ടില്‍ നിര‍ീക്ഷണത്തിലായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 12 പേര്‍ കൂടി രോഗമുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 12 പേര്‍ കൂടി ഇന്ന് (ജൂണ്‍ 25) രോഗമുക്തരായി. മഞ്ചേരി വായിപ്പാറപടി സ്വദേശി 56 വയസുകാരന്‍, വെളിയങ്കോട് സ്വദേശിനി 33 വയസുകാരി, പൊന്‍മുണ്ടം വൈലത്തൂര്‍ അടര്‍ശ്ശേരി സ്വദേശി 40 വയസുകാരന്‍, ചാലിയാര്‍ മൈലാടി സ്വദേശി 32 വയസുകാരന്‍, കുറ്റിപ്പുറം നടുവട്ടം കൊളത്തോള്‍ സ്വദേശി 43 വയസുകാരന്‍, തിരൂര്‍ മേല്‍മുറി സ്വദേശി 20 വയസുകാരന്‍, മൂര്‍ക്കനാട് കൊളത്തൂര്‍ സ്വദേശി 28 വയസുകാരന്‍, കല്‍പ്പകഞ്ചേരി രണ്ടത്താണി ചിറ്റാണി സ്വദേശി 59 വയസുകാരന്‍, എടക്കര പായിമ്പാടത്ത് സ്വദേശി 45 വയസുകാരന്‍, എടക്കര മില്ലുപടി സ്വദേശി 34 വയസുകാരന്‍, എടയൂര്‍ പൂക്കാട്ടിരി 24 വയസുകാരന്‍, ആലപ്പുഴ ഭൂതനൂര്‍ സ്വദേശി 32 വയസുകാരന്‍ എന്നിവരാണ് രോഗമുക്തി നേടിയവര്‍.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 23,966 പേര്‍. ഇതുവരെ 394 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച് 193 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !