ജൂൺ 20 മുതൽ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് പോകുന്നവർ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി

0

ജിദ്ദ: ജൂൺ 20 മുതൽ സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളിൽ പോകുന്നവർ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി. കേരളത്തിലേക്ക് പോകുന്ന ചാർട്ടേഡ് വിമാന യാത്രക്കാർ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിർദേശ മുള്ളത്. കേരള സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇക്കാര്യം ഉൾപ്പെടുത്തിയതെന്നും റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ യാത്രാനുമതി നൽകാനാവൂവെന്നും എംബസി പുറത്തിറക്കിയ ചാർട്ടേഡ് വിമാനസർവീസ് നിബന്ധനകളിൽ വ്യക്തമാക്കി.

അതേസമയം, വന്ദേ ഭാരത് മിഷൻ വഴി പോകുന്നവർക്ക് ഇക്കാര്യം നിര്ബന്ധമില്ല. എംബസി പുറത്തിറക്കിയ നിർദേശത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ നിബന്ധകളെ കൂടാതെ കേരളം, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ പ്രത്യേക നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വിമാനം ചാർട്ടർ ചെയ്യുന്നവർക്ക് കൊവിഡ് നടത്തണമെന്ന നിബന്ധന പറയുന്നില്ല. കേരളത്തിലേക്ക് പോകുന്നവർക്ക് മാത്രമാണ് ഇത് നിര്ബന്ധമാക്കിയിരിക്കുന്നത്.

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !