ഇ​ന്ന് 79 പേ​ര്‍​ക്ക് കോ​വി​ഡ്; 60 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 79 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള 15 പേ​ര്‍​ക്കും, എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള 13 പേ​ര്‍​ക്കും, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ഏ​ഴ് പേ​ര്‍​ക്ക് വീ​ത​വും, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ആ​റ് പേ​ര്‍​ക്ക് വീ​ത​വും, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നാ​ല് പേ​ര്‍​ക്ക് വീ​ത​വും, കാ​സ​ര്‍​ഗോ​ഡ് നി​ന്നു​ള്ള ര​ണ്ട് പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 47 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും (കു​വൈ​റ്റ്-23, യു​എ​ഇ-12, ഖ​ത്ത​ര്‍-​അ​ഞ്ച്, ഒ​മാ​ന്‍-​മൂ​ന്ന്, സൗ​ദി-​ര​ണ്ട്, ബ​ഹ​റി​ന്‍-​ഒ​ന്ന്, ത​ജി​ക്കി​സ്ഥാ​ന്‍-​ഒ​ന്ന്) 26 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും (മ​ഹാ​രാ​ഷ്ട്ര-13, ത​മി​ഴ്‌​നാ​ട്-​അ​ഞ്ച്, ഡ​ല്‍​ഹി-​മൂ​ന്ന്, പ​ശ്ചി​മ ബം​ഗാ​ള്‍-​ര​ണ്ട്, ക​ര്‍​ണാ​ട​ക-​ഒ​ന്ന്, ഗു​ജ​റാ​ത്ത്-​ഒ​ന്ന്, ഒ​ഡീ​ഷ-​ഒ​ന്ന്) വ​ന്ന​താ​ണ്. അ​ഞ്ച് പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ട് പേ​ര്‍​ക്കും മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. ഇ​തു​കൂ​ടാ​തെ പ​ത്ത​നം​തി​ട്ട​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം ബാ​ധി​ച്ചു.

ചി​കി​ത്സ​യി​ലാ​യി​രു​ന്ന 60 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള 14 പേ​രു​ടെ​യും (ഒ​രു കൊ​ല്ലം സ്വ​ദേ​ശി), പാ​ല​ക്കാ​ട് നി​ന്നു​ള്ള ഒ​ന്‍​പ​ത് പേ​രു​ടെ​യും, കാ​സ​ര്‍​ഗോ​ഡ് നി​ന്നു​ള്ള എ​ട്ട് പേ​രു​ടെ​യും, മ​ല​പ്പു​റ​ത്തു (ഒ​രു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി) നി​ന്നു​ള്ള ഏ​ഴ് പേ​രു​ടെ​യും, ആ​ല​പ്പു​ഴ, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള അ​ഞ്ച് പേ​രു​ടെ വീ​ത​വും, കോ​ട്ട​യ​ത്ത് (ഒ​രു പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി) നാ​ല് പേ​രു​ടെ​യും, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള മൂ​ന്ന് പേ​രു​ടെ വീ​ത​വും, എ​റ​ണാ​കു​ളം, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രാ​ളു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വ് ആ​യ​ത്.

1366 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 1,234 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,22,143 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 1,20,157 പേ​ര്‍ വീ​ട്/​സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​നി​ലും 1986 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 210 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4003 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ 1,18,893 വ്യ​ക്തി​ക​ളു​ടെ (സ്വ​കാ​ര്യ ലാ​ബി​ലെ സാ​മ്ബി​ള്‍ ഉ​ള്‍​പ്പെ​ടെ) സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ഇ​തി​ല്‍ 4081 സാ​മ്ബി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്. ഇ​തു​കൂ​ടാ​തെ സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്ബ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 32,534 സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 31,093 സാ​മ്ബി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി.

റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, ഓ​ഗ്മെ​ന്‍റ​ഡ് സാ​മ്ബി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്ബി​ള്‍‍, പൂ​ള്‍​ഡ് സെ​ന്‍റി​നി​ല്‍, സി​ബി നാ​റ്റ്, ട്രൂ ​നാ​റ്റ് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ആ​കെ 1,57,117 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !