വളാഞ്ചേരി: കോവിഡ്19 പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ ഓൺലൈൻ ക്ലാസുകൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി വളാഞ്ചേരി ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ 2004-2006 പ്ലസ്ടു കോമേഴ്സ് ബാച്ചിലെ സൗഹൃദം കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠന ആവശ്യാർത്ഥം ടാബ്‌ലറ്റുകൾ വിതരണം ചെയ്തു.
വിതരണോൽഘാടനം സ്കൂൾ മാനേജ്മെൻറ് സെക്രട്ടറി വി പി കുഞ്ഞിമുഹമ്മദ് എന്ന മണിക്ക നിർവഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് മാസ്റ്റർ, സൈദലവി മാസ്റ്റർ, മുഹ്‌സിൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. സൗഹൃദം കൂട്ടായ്മയുടെ കമ്മിറ്റി ഭാരവാഹികളും അധ്യാപകരും വിദ്യാർഥികളുടെ വീടുകളിൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ എത്തിച്ചു നൽകി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !