ജിദ്ദ: കേരള മുസ്‌ലിംകൾക്ക് ശരിയായ ദിശാബോധം നൽകി സത്യസരണിയുടെയും ദേശീയതയുടെയും യഥാർത്ഥ മാർഗം കാണിച്ചു നൽകിയ മഹിതമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനം വിപുലമായി ആചരിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു.
എസ്‌ഐസി യുടെ എല്ലാ പ്രവിശ്യ, സെൻട്രൽ, ഏരിയ കമ്മിറ്റികളിൽ പ്രാർത്ഥനാ സദസ്സുകളും പൊതുജനങ്ങൾക്ക് സമസ്തയുടെ പ്രവർത്തനവും പ്രയാണവും വിവരിക്കുന്ന വിവിധ പരിപാടികളും നടത്തണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, അലവിക്കുട്ടി ഒളവട്ടൂർ, അബ്ദുൽ കരീം ബാഖവി പൊന്മള, അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ എന്നിവർ ആവശ്യപ്പെട്ടു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !