കോവിഡ് കാലത്ത് ആശുപ്ത്രിയില്‍ പോകാതെ ഓണ്‍ലെനായി ഡോക്ടറെ കാണാം. ഒപ്പം മരുന്ന് കുറിപ്പടിയും കിട്ടും . ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പദ്ധതിയിലൂടെയാണ് ഓണ്‍ലൈന്‍ ചികിത്സാ സേവനം ലഭിക്കുന്നത്.
ലോക്ഡൗണ്‍ കാലത്ത്് അവശനിലയിലുളളവര്‍ക്കും വയോധികര്‍ക്കും കുട്ടികള്‍ക്കും ചികിത്സാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി വൈദ്യസഹായം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുന്നു.രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് ഒപി പ്രവര്‍ത്തിക്കുന്നത്.
വീട്ടിലിരുന്ന് ഓണ്‍ലൈനായി ഇ- സജ്ജീവനിയില്‍ എങ്ങനെ ഡോക്ടറെ കാണാനാകും ?
esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ ഇതിനായി ലോഗിന്‍ ചെയ്യാം. സേവനങ്ങള്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഫോണ്‍ നമ്പര്‍ അടക്കമുളള വിവരങ്ങള്‍ നല്‍കണം. അപ്പോള്‍ ഫോണില്‍ ഒടിപി നമ്പര്‍ ലഭിക്കും. ഇതുകുടി ചേര്‍ക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. ഇതോടെ പേഷ്യന്റ് ഐടിയും ടോക്കണ്‍ നമ്പറും ലഭിക്കും. വീണ്ടും സൈറ്റ് സന്ദര്‍ശിച്ച് ടോക്കണ്‍ നമ്പറും മൊബൈല്‍ നമ്പറും കൊടുത്ത് ലോഗിന്‍ ചെയ്താല്‍ പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം. കോള്‍ നൗ എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ഡോക്ടറെ കാണാം. ഡോക്ടര്‍ കുറിക്കുന്ന മരുന്ന് കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. പൂര്‍ണമായും സൗജന്യമാണ് ചികിത്സ.
സഞ്ജീവനി മൊബൈൽ ആപ്ലിക്കേഷൻ Link: https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !