മലപ്പുറം∙ സമൂഹവ്യാപന ആശങ്കയുയര്‍ത്തി, മലപ്പുറത്ത് സമ്ബര്‍ക്കത്തിലൂടെ കൊറോണ ബാധിച്ചത് 12 പേര്‍ക്കാണെന്ന് ജില്ലാ കലക്ടര്‍. ഇതില്‍ നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. റൂട്ട്മാപ്പ് വൈകിട്ടോടെ പ്രസിദ്ധീകരിക്കും. പൊന്നാനി താലൂക്കിലെ വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്നു ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.
പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ക്കു കൂടുതല്‍ പേരുമായി സമ്ബര്‍ക്കമുണ്ടായെന്ന വിലയിരുത്തലില്‍ ആണിത്. സമൂഹ വ്യാപന സാധ്യത പരിശോധിക്കാന്‍ ഈ മേഖലകളില്‍ നിന്നു 1000 പേരുടെ സാംപിളുകള്‍ ശേഖരിച്ച്‌കൊറോണ പരിശോധന നടത്തും. കൊറോണ ബന്ധപ്പെട്ട എതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ സമീപിക്കണമെന്നും കലക്ടര്‍ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !