മാറാക്കര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വാർഡ് മെമ്പർ അഡ്വക്കേറ്റ് പി ജാബിർ മാറാക്കര സർവീസ് സഹകരണ ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കുന്ന പുനർജനി പദ്ധതിയുടെ ഭാഗമായി പദ്ധതി വിളംബരം നടന്നു. വാർഡിലെ മുഴുവൻ വീടുകളിലും കറിവേപ്പിൻ തൈകൾ വിതരണം ചെയ്താണ് പദ്ധതി ആരംഭിച്ചത്.
തൈ വിതരണത്തിൻ്റെ ഫ്ലാഗ് ഓഫ് മുതിർന്ന കർഷകനും കർഷകത്തൊഴിലാളിയുമായ തെറ്റത്ത് ഹുസൈൻ കുട്ടി, ഷാഫി പുളിക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു. തൈ വിതരണ ഉദ്ഘാടനം പ്രമുഖ ചാരിറ്റി പ്രവർത്തകൻ കെ സി കുഞ്ഞുട്ടി നിർവഹിച്ചു പദ്ധതിക്കാവശ്യമായ തൈകൾ സ്പോൺസർ ചെയ്തത് കെ സി കുഞ്ഞുട്ടി ആയിരുന്നു .ദോസ്ത് ചുള്ളിക്കാട് ക്ലബ്ബ് ഭാരവാഹി മുഹമ്മദ് റെയ്സിന് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത് .ചടങ്ങ് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.പി നാരായണൻ ഉദ്ഘാടനം ചെയ്തു. കാടാമ്പുഴ ക്ഷീര സംഘം പ്രസിഡണ്ട് പാമ്പലത്ത് മുഹമ്മദ് മാറാക്കര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് പള്ളിമാലിൽ ഫിറോസ് ചീരങ്ങൻ റംല ഷിജിത്ത് , സാദിക്കലി, നബീൽ, റഫീഖ്, മുഹ്സിൻ, മിഥിലാജ് ദോസ്ത് ചുള്ളിക്കാടിൻറെ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !