വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി

0
ചെറിയമുണ്ടം: വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച്
സ്വകാര്യ കുളം ശുചീകരിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ സി മുഹമ്മദലി, സെക്രട്ടറി സി നാസിം, കെ പി രിഫായി, പി ഷഹൽ, വി സാബിത്,ഷഹദ്  എന്നിവർ നേതൃത്വം നൽകി.

പരിസ്ഥിതി വാരാചരണത്തോട് അനുബന്ധിച്ച് പൊതു സ്ഥലങ്ങളിൽ തൈ നടൽ, മുൻ വർഷങ്ങളിൽ നട്ട തൈ കളുടെ പരിപാലനം, ജല സ്രോതസുകളുടെ ശുചീകരണം, മഴക്കുഴി നിർമ്മാണം, പച്ചത്തുരുത്ത് എന്നീ വിവിധങ്ങളായ പരിപാടികൾ നടപ്പിലാക്കും.

തൈ നടൽ പരിപാടിയുടെ ഉദ്ഘാടനം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി എ ഹാഷിം, സ്ഥിരം സമിതി അധ്യക്ഷൻ കെ പി അബ്ദുൽ ഗഫൂർ എന്നിവർ ചേർന്ന് നിർവഹിച്ചു.  സഫ്‌വാൻ, നിമഷാദ്, കെ കെ ആബിദ്,ഷാഹിം,മുഹ്സിൻ   എന്നിവർ നേതൃത്വം നൽകി. 

സംസ്ഥാന യുവജന ക്ഷേമ ബോർഡും ഹരിത കേരള മിഷനും സംയുക്തമായി "ഈ കൊറോണ ക്കാലം പരിസ്ഥിതിയോടൊപ്പം" എന്ന സന്ദേശത്തിൽ സംഘടിപ്പിച്ച വൃക്ഷ തൈ ഉത്പാദന മത്സരത്തിലേക്ക് ഉത്പാദിപ്പിച്ച 450 വൃക്ഷ തൈ കൾ വനിതാ വിങ്ങിന്റെ കീഴിൽ വീടുകളിലേക്ക് വിതരണം ചെയ്തു. വാർഡ് മെമ്പർ റഷീബ ടീച്ചർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വനിതാ വിഭാഗം സെക്രട്ടറി ടി തൻവീറ, ജോ .സെക്രട്ടറി ഫിദാ നസ്രിൻ , റിൻസിയ കെ , മിൻഷ കെ ഫിദ ഹനീഫ ടി എന്നിവർ നേതൃത്വം നൽകി.







find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !