ഇരുവരുടേയും രണ്ടാം വിവാഹമാണിത്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയില്‍ വിവാഹിതയാകുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ആണ് വരന്.
അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവാഹം നടക്കുമെന്നാണ് സൂചന. ഇവരുടെ വിവാഹ രജിസ്ട്രേഷന് കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായി ലളിതമായ ചടങ്ങായിരിക്കും നടക്കുകയെന്നും അറിയുന്നു.
ഐടി കമ്ബനിയായ എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. എസ്എഫ്ഐയിലൂടെയാണ് റിയാസ് രാഷ്ട്രീയത്തിലെത്തിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !