കെ. എസ്.ആർ.ടി.സി ബ സ് യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ അധ്യാപകർ കൈമാറി
by:
Web Desk
June 01, 2020
0
വളാഞ്ചേരി: ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു ) കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസർ കൈമാറി.എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എം. സുരേഷ്, ഉപജില്ല സെക്രട്ടറി ബി.പി. ശ്രീജിത്ത് എന്നിവർ ചേർന്ന് സാനിറ്റൈസർ കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം കെ.കെ. ഫൈസൽ തങ്ങൾക്ക് കൈമാറിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസ്സുകളിൽ യാത്ര ചെയ്യുന്നവർക്ക് ഉപയോഗിക്കുന്നതിനുള്ള സാനിറ്റൈസറിൽ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനെ തുടർന്നാണ് പ്രവർത്തകർ സാനിറ്റൈസർ കൈമാറിയത്. വിവിധ സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക് നൽകുന്നതിനായി മാസ്ക്കുകളും, ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റുകളും എ.കെ.എസ്.ടി.യു പ്രവർത്തകർ നേരത്തെ കൈമാറിയിരുന്നു. സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ശേഖരിക്കുന്ന സാനിറ്റൈസർ ജില്ലയിലെ വിവിധ ഡിപ്പോകൾക്ക് കൈമാറുമെന്ന് ഡയറക്ടർ ബോർഡ് അംഗം പറഞ്ഞു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !