ജിദ്ദ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഗൾഫ് രാജ്യങ്ങളിലേക്ക് ഒരുക്കിയിട്ടുള്ള സ്പെഷ്യൽ വിമാന സർവീസുകളുടെ എണ്ണത്തിൽ സൗദി അറേബ്യയോടു കാണിക്കുന്ന അന്യായം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പെടുത്തി സൗദി നാഷണൽ ഐസിഎഫ്.
ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയിലേക്ക് ഏറ്റവും കുറച്ച് മാത്രം സർവീസുകൾ ഷെഡ്യൂൾ ചെയ്യുന്നത് ഏറ്റവുമധികം ബാധിക്കുക സൗദിയിലെ കേരളീയരെയാണെന്നും, ഒട്ടേറെ രോഗികളും, ഗർഭിണികളും വിസാ കാലാവധി തീർന്നവരും നാട്ടിൽ നിന്നുള്ള കാരുണ്യം കാത്തിരിക്കുന്നവരാണെന്നും ഇതു പരിഹരിക്കാനാവശ്യമായ നടപടികൾ ത്വരിതഗതിയിൽ സ്വീകരിക്കണമെന്നും സൗദിയിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിനനുസരിച്ച് നാലാം ഘട്ടം മുതൽ കൂടുതൽ വിമാനങ്ങളനുവദിക്കണമെന്നും പ്രധാനമന്ത്രിക്കു സമർപ്പിച്ച ഹരജിയിൽ ഐസിഎഫ് സൗദി നാഷണൽ കമ്മറ്റി ആവശ്യപ്പെട്ടു.
മൂന്നാം ഘട്ടത്തിൽ അധികമായി അനുവദിച്ച 66 സർവീസുകളിൽ ഒന്നു പോലും സൗദിയിലേക്കില്ലായിരുന്നു. ഏറ്റവും കൂടുതൽ പേർ കേരളീയരായിരുന്നിട്ടും ഇതുവരെ 21 സർവീസുകൾ മാത്രമാണ് സൗദിയിൽ നിന്ന് കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്തത് എന്നത് ദു:ഖകരമാണ്.
നിവേദനത്തിന്റെ കോപ്പി കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും, സൗദിയിലെ ഇന്ത്യൻ അമ്പാസഡർ ഡോ.ഔസാഫ് സഈദിനും നൽകി. ഐസിഎഫ് സൗദി നാഷണൽ കമ്മറ്റിക്കു വേണ്ടി പ്രസിഡണ്ട് സയ്യിദ് ഹബീബ് അൽ ബുഖാരി, ജന.സെക്രട്ടറി ബശീർ എറണാകുളം എന്നിവരാണ് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !