ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ളാറ്റിലാണ് താരത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 12 ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കായ് പോ ചെയാണ് ആദ്യ ചിത്രം. ചിച്ചോരെ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയെ ആസ്പദമാക്കി 2016ല്‍ പുറത്തിറങ്ങിയ "എംഎസ് ധോണി: ദ് അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ബോളിവുഡ് ചിത്രത്തില്‍ ധോണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് സുശാന്താണ്. 2016ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹത്തിന്റെ താമസം. നാലു ദിവസങ്ങള്‍ക്ക് മുന്‍പ് സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷാ സാലിയെന് ജീവനൊടുക്കിയിരുന്നു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !