സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 57 പേര്‍ രോഗമുക്തരായി

0


മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍

കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 34 പേര്‍ക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 25 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി. തൃശൂരില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട കുമാരന്‍ എന്ന വ്യക്തിക്ക് കോവിഡ് ബാധ ഉണ്ടായിരുന്നുവെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 

കോഴിക്കോട്-10, തൃശൂര്‍-9, മലപ്പുറം-7, തിരുവനന്തപുരം-6, പാലക്കാട്-6, കൊല്ലം-4, ഇടുക്കി-4, എറണാകുളം-4, വയനാട്-4, കണ്ണൂര്‍-4, പത്തനംതിട്ട-3, കോട്ടയം-3, ആലപ്പുഴ-3 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. 

വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ 22 പേര്‍ യു.എ.ഇ, 4 പേര്‍ കുവൈറ്റ്, 3 പേര്‍ ഒമാന്‍, 2 പേര്‍ നൈജീരിയ, 2 പേര്‍ റഷ്യ, 1- സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. മഹാരാഷ്ട്ര- 9, തമിഴ്നാട്- 9, ഡല്‍ഹി -3, കര്‍ണാടക - 1, അരുണാചല്‍ പ്രദേശ് - 1, ഗുജറാത്ത് - 1, ഉത്തര്‍പ്രദേശ് - 1 എന്നിങ്ങനെയാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരുടെ കണക്കുകള്‍. 

തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 07.06.2020 ന് തൃശൂര്‍ ജില്ലയില്‍ മരണമടഞ്ഞ കുമാരന്‍ (87) എന്ന വ്യക്തിക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 17 പേരാണ് മരണമടഞ്ഞത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 53,545 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,28,732 പേരും റെയില്‍വേ വഴി 23,296 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,07,194 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,08,748 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1844 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4689 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 98,304 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 93,475 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 24,508 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 22,950 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 6,364 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,31,006 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി 5 ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 163 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !