മലപ്പുറത്ത് 46 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

0

മലപ്പുറം : ജില്ലയില്‍ 46 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്കാണ് ഇന്നലെ സമ്ബര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 33 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കോവിഡ് കെയര്‍ സെന്ററിലെ വളണ്ടിയറായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (47), ശസ്ത്രക്രിയക്കു മുന്നോടിയായുള്ള പരിശോധനയില്‍ കോവിഡ് ബാധ കണ്ടെത്തിയ കാളികാവ് കൂരാട് സ്വദേശി (52), നിലമ്ബൂര്‍ കവളക്കല്ല് സ്വദേശിനി (46), പരപ്പനങ്ങാടിയിലെത്തിയ നാടോടിയായ 60 വയസുകാരി, പൊന്നാനി വെള്ളേരി സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (47), പൊന്നാനി കടവനാട് സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (36), എടപ്പാള്‍ ആശുപത്രിയുമായി ബന്ധമുണ്ടായ മാറഞ്ചേരി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മാറഞ്ചേരി പനമ്ബാട് സ്വദേശിനി (30) എന്നിവര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 22 ന് കര്‍ണ്ണാടകയിലെ ചിക്ബലാപ്പൂരില്‍ നിന്നെത്തിയ വേങ്ങര കൂരിയാട് സ്വദേശി (20), ജൂലൈ ഒന്നിന് ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ ലോറി ഡ്രൈവര്‍ പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി (40), ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്നെത്തിയ കണ്ണമംഗലം പടപ്പറമ്ബ് സ്വദേശി (41), ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്ബ്ര സ്വദേശി (45), തലക്കാട് സ്വദേശി (14), നന്നമ്ബ്ര ചെറുമുക്ക് സ്വദേശി (39) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചാലിയാര്‍ എരഞ്ഞിമങ്ങാട് സ്വദേശിനികളായ 24 വയസുകാരി, 22 വയസുകാരി, വെട്ടം സ്വദേശിനി (28), മകള്‍ (നാല് വയസ്), ചാലിയാര്‍ അകമ്ബാടം സ്വദേശിനി (മൂന്ന് വയസ്), മഞ്ചേരി പയ്യനാട് സ്വദേശി (40), എടവണ്ണ സ്വദേശി (27), ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി (61), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിനി (23), ജൂണ്‍ 16 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ കുമ്മിണിപ്പറമ്ബ് സ്വദേശി (46), ജൂണ്‍ 16 ന് അബുദബിയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പരപ്പനങ്ങാടി സ്വദേശി (35), ജൂലൈ ഏഴിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശി (46), ജൂണ്‍ ആറിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല സ്വദേശി (നാല് വയസ്), ജൂണ്‍ 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ സലാമത്ത് നഗര്‍ സ്വദേശി (38), ജൂലൈ മൂന്നിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശിനി (54), വള്ളുവമ്ബ്രം സ്വദേശിനി (24), എടപ്പറ്റ വെളിയഞ്ചേരി സ്വദേശി (28), ജൂണ്‍ 20 ന് റാസല്‍ഖൈമയില്‍ നിന്ന് കൊച്ചി വഴിയെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി (31), ജൂണ്‍ 15 ന് ദുബായില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശി (48), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ കണ്ണമംഗലം കരുവാങ്കല്ല് സ്വദേശി (42), ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഏ.ആര്‍ നഗര്‍ കണ്ണമംഗലം സ്വദേശി (55), ജൂണ്‍ 23 ന് ഒമാനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോഡൂര്‍ ചെമ്മങ്കടവ് പഴമള്ളൂര്‍ സ്വദേശിനി (28), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി (40), ജൂലൈ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുവള്ളൂര്‍ സ്വദേശി (46), ജൂലൈ നാലിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (46), ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മമ്ബാട് സ്വദേശി (30), വെട്ടത്തൂര്‍ തലക്കാട് സ്വദേശി (51), തിരൂരങ്ങാടി സ്വദേശി (33), ജൂലൈ നാലിന് സൗദിയില്‍ നിന്നെത്തിയ വിളയില്‍ സ്വദേശി (49), സൗദിയില്‍ നിന്നെത്തിയവരായ മഞ്ചേരി നറുകര സ്വദേശി (59), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി (56), ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ പാറക്കടവ് സ്വദേശി (28), ജൂണ്‍ 29 ന് ഡല്‍ഹിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശി (24) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്ബര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച്‌ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്ബറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !