ജെൻഡർ ന്യൂട്രാലിറ്റിക്കെതിരായ പ്രചരണം ശക്തമാക്കി സമസ്ത; മഹല്ലുകളില്‍ ബോധവത്കരണം

0

കോഴിക്കോട്:
ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരായ പ്രചരണം ശക്തമാക്കാന്‍ സമസ്ത. 4000 മഹല്ലുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്താനാണ് സമസ്തയുടെ തീരുമാനം.

കുടുംബശ്രീ കൈപുസ്തകത്തിലെ ഉള്ളടക്കം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ബോധവത്കരണം നടത്താനാണ് തീരുമാനം.

തിരുത്തേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പാഠ്യപദ്ധതിയിലെ കരടില്‍ തിരുത്തല്‍ വരുത്തിയെങ്കിലും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ക്കെതിരായ പ്രചരണത്തില്‍ നിന്ന് പിന്നോട്ടു പോകേണ്ടെന്നാണ് സമസ്ത തീരുമാനിച്ചിരിക്കുന്നത്.

‌കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി പുറത്തിറക്കിയ കൈപ്പുസ്തകത്തിലും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയത് സമസ്ത ആശങ്കയോടെയാണ് കാണുന്നത്. ഇതിനെതിരെ ബോധവത്കരണം സംഘടിപ്പിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുമായി ഈ മാസം 30ന് നടത്തുന്ന കൂടിക്കാഴ്ചയിലും സമസ്ത ഇക്കാര്യം ഉന്നയിക്കും.

ഇന്നു നടന്ന ഖുത്വബ സെമിനാര്‍ മാതൃകയില്‍ സംസ്ഥാനത്തെ നൂറു മേഖലകളില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും. ഇതില്‍ പരിശീലനം നേടിയവരെ ഉപയോഗപ്പെടുത്തി നാലായിരത്തോളം വരുന്ന സമസ്ത മഹല്ലുകളില്‍ ബോധവത്കരണ പരിപാടി നടത്താനാണ് സമസ്തയുടെ തീരുമാനം.

ക്യാമ്ബസില്‍ എസ്.എഫ്.ഐയുടെ കാമ്ബയിനുകളും സമസ്ത പ്രചരണത്തിന്റെ ഭാഗമായി വിമര്‍ശന വിധേയമാകുന്നുണ്ട്. അതേസമയം ഒന്നിച്ചിരുത്തുന്നതാണ് സ്ത്രീ സമത്വമെന്ന് കരുതേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
Content Highlights: Samasta intensified the campaign against gender neutrality; Awareness in Mahals
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !