കുറ്റിപ്പുറം: ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിര്‍മാണവും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഭാരതപ്പുഴയില്‍ നിലവിലെ പാലത്തോട് ചേര്‍ന്ന് വലതുഭാഗത്ത് ആറുവരിയില്‍ കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിര്‍മാണം തുടരുകയാണ്.
കാലവര്‍ഷത്തെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി നിര്‍മാണ കമ്പനിയുടെ പ്രതിനിധി വീര റെഡ്ഡി പറഞ്ഞു. പുഴയില്‍ വെള്ളം കുറയാത്തിതിനാല്‍ കരഭാഗത്തെ നിര്‍മാണ പ്രവൃത്തികളാണ് പുനരാരംഭിച്ചിട്ടുള്ളത്. പുതിയ പാലം ഉപയോഗക്ഷമമാകുന്നതോടെ നിലവിലുള്ള പാലം സര്‍വീസ് റോഡ് ആയിമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമനാട്ടുകരമുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ പൊന്നാനി കാപ്പിരിക്കാട് വരെയുമായി രണ്ട് റീച്ചുകളിലായി 72 കിലോമീറ്ററിലാണ് ജില്ലയിലെ ദേശീയപാത 66 ന്റെ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് കമ്പനിക്കാണ് രണ്ടുറീച്ചുകളിലേയും നിര്‍മാണ - പരിപാലന ചുമതല.
Content Highlights: National highway development: Kuttipuram new bridge at high speed



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !