തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേര് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വെര്ച്വല് വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.
35 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 65 പേരും വന്നു. സമ്ബര്‍ക്കത്തിലൂടെ 35 പേര്‍ക്കാണ് രോഗം പകര്‍ന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജില്‍ 62 വയസുള്ള യൂസഫ് സെയ്ഫൂദിനുമാണ് മരിച്ചത്. മുഹമ്മദ് സൗദിയില്‍ നിന്നും വന്ന അര്‍ബുദ രോഗിയാണ്. യൂസഫും നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ 9927 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 5622 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്. 183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 384 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 204052 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്.
ഇതുവരെ സെന്‍്റിനല്‍ സര്‍വ്വേയുടെ ഭാഗമായി 60006 സാംപിളുകള്‍ ശേഖരിച്ചു അതില്‍ 57804 എണ്ണം നെഗറ്റീവാണ്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു വരിയാണ്. 275773 പേര്‍ക്കാണ് പിസിആര്‍ അല്ലാത്ത ടെസ്റ്റുകള്‍ നടത്തിയത്. 187 കോവിഡ് ഹോട്ട് സ്പോട്ടുകളാണ് നിലവിലുള്ളത്. അതിര്‍ത്തി പ്രദേശത്ത് നിയന്ത്രണം ശക്തമാക്കും.
ജില്ലാ അതിര്‍ത്തി കടന്നുള്ള നിത്യേനയുള്ള പോക്കുവരവ് ഇനി സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേശ്വരത്ത് നിരവധി പേര്‍ ദിവസവും മംഗലാപുരത്തേക്കും തിരിച്ചും പോയി വരുന്നുണ്ട്. ഇതു രോഗവ്യാപനത്തിന് ഇടയാക്കും എന്നതിനാല്‍ ദിവസേനയുള്ള പോക്കുവരവ് പറ്റില്ല. ജോലിയാവശ്യത്തിന് പോകുന്നുവെങ്കില്‍ അവര്‍ മാസത്തില്‍ ഒരു തവണ വരുന്ന രീതിയില്‍ യാത്ര ക്രമീകരിക്കണം. ഐടി മേഖലയില്‍ മിനിമം പ്രവര്‍ത്തനം അനുവദിക്കാന്‍ സാഹചര്യമൊരുക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ മൂലം ടെക്നോപാര്‍ക്കിലെ കമ്ബനികള്‍ ബുദ്ധിമുട്ടുന്നു അവിടെ മിനിമം ജോലി സൗകര്യം അനുവദിക്കും.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !