മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

0

മലപ്പുറം: ജില്ലയില്‍ 35 പേര്‍ക്ക് കൂടി  (ജൂലൈ മൂന്ന്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 

ഇവരില്‍ എട്ട് പേര്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും നാല് പേര്‍ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ 56 വയസുകാരന്‍, ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറുമായി അടുത്തിടപഴകിയ ആശുപത്രി ജീവനക്കാരി മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനി(36), 
എടപ്പാള്‍ ശുകപുരം ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയനായ എടപ്പാള്‍ അയിലക്കാടുള്ള ഒരു വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
    
ജൂണ്‍ 18 ന് ബംഗലൂരുവില്‍ നിന്നെത്തിയ കാടാമ്പുഴ സ്വദേശി(25), ജൂണ്‍ 26 ന് ബംഗലൂരുവില്‍ നിന്നെത്തിയ പടപ്പറമ്പ് കണ്ണമംഗലം സ്വദേശി(60), ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശി(46) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.
  
 ജൂണ്‍ 12 ന് ദുബൈയില്‍ നിന്നെത്തിയ കന്മനം തെക്കുംമുറി സ്വദേശിനി(30), ജൂണ്‍ 18 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(47), ജൂണ്‍ 23 ന് അബുദാബിയില്‍ നിന്നെത്തിയ തൃപ്രങ്ങോട് ആലുങ്കല്‍ സ്വദേശി(53), ജൂണ്‍ 28 ന് റിയാദില്‍ നിന്നെത്തിയ കൊണ്ടോട്ടി തുറക്കല്‍ സ്വദേശി(24), 

ജൂണ്‍ 17 ന് ദുബൈയില്‍ നിന്നെത്തിയ പൊന്മുണ്ടം സ്വദേശിനി(19), ജൂണ്‍ 27 ന് ദുബൈയില്‍ നിന്ന് ഒരേ വിമാനത്തിലെത്തിയ എടപ്പാള്‍ അയിലക്കാട് സ്വദേശി(52), കുടുംബാഗം കൂടിയായ 46 വയസുകാരി, 

ജൂണ്‍ 17 ന് ദുബൈയില്‍ നിന്നെത്തിയ താനൂര്‍ പരിയാപുരം സ്വദേശി(33), ജൂണ്‍ 18 ന് ദുബൈയില്‍ നിന്നെത്തിയ തലക്കാട് ബി.പി അങ്ങാടി സ്വദേശിനി(24), 

ജൂണ്‍ 20 ന് ദുബൈയില്‍ നിന്നെത്തിയ മങ്കട സ്വദേശി(30), ജൂണ്‍ മൂന്നിന് അബുദാബിയില്‍ നിന്നും ഒരുമിച്ചെത്തിയ മുതുവല്ലൂര്‍ സ്വദേശിനി 47 വയസുകാരി, 55 വയസുകാരന്‍, ജൂണ്‍ 12 ന് ഷാര്‍ജയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി(31), 

ജൂണ്‍ 18 ന് ദോഹയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(24), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ ഷാപ്പുംകുന്ന് സ്വദേശിനി(33), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(33), ജൂലൈ ഒന്നിന് കുവൈത്തില്‍ നിന്നെത്തിയ പോത്തുകല്ല് നെല്ലിമുറ്റം സ്വദേശി(32)  എന്നിവര്‍ക്കാണ് വിദേശങ്ങളില്‍ നിന്നെത്തിയ ശേഷം രോഗം സ്ഥിരീകരിച്ചത്.
   
ജൂണ്‍ 29 ന് റിയാദില്‍ നിന്നും ഒരേ വിമാനത്തിലെത്തിയ വലിയോറ കച്ചേരിപ്പടി സ്വദേശി (42), താഴേക്കോട് അരക്കുപ്പറമ്പ് സ്വദേശി(26), ജൂണ്‍ 30 ന് റിയാദില്‍ നിന്നെത്തിയവരായ പുല്‍പ്പറ്റ കാരാപറമ്പ് സ്വദേശി(34), കീഴാറ്റൂര്‍ സ്വദേശി(60), ഊരകം കീഴ്മുറി സ്വദേശി(37),

 ജൂണ്‍ 30 ന് ജിദ്ദയില്‍ നിന്നെത്തിയവരായ കുറ്റിപ്പുറം നടുവട്ടം സ്വദേശി(46), വെന്നിയൂര്‍ സ്വദേശി(39), കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി സ്വദേശി(26) എന്നിവരാണ് മലപ്പുറം ജില്ലക്കാരായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.  

 കൂടാതെ ഒമാനില്‍ നിന്നെത്തിയ 49 വയസുകാരന്‍, യു.എ.ഇയില്‍ നിന്നെത്തിയവരായ 52 വയസുകാരന്‍, 40 വയസുകാരന്‍, 27 വയസുകാരന്‍ എന്നിവര്‍ എറണാകുളം ജില്ലയിലുമാണ് ചികിത്സയിലുള്ളത്.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !