തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് (അല്ലെങ്കില്‍ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമാക്കുന്നതാണ് ഭേദഗതി.
പ്രധാന നിര്‍ദേശങ്ങള്‍:
1. പൊതു സ്ഥലങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, വാഹനങ്ങളില്‍, ആളുകള്‍ കൂടി ചേരുന്ന സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധo. 6 അടി അകലം പാലിക്കണം.
2. കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം.
3. സമരങ്ങള്‍, കൂടി ചേരലുകള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണം. അനുമതി കിട്ടിയാല്‍ 10 പേര്‍ക്ക് മാത്രം. പങ്കെടുക്കാം.
4. പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല.
5.കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !