മലപ്പുറത്ത് കൊറോണ അതിതീവ്ര ജാഗ്രത മേഖലയായ പൊന്നാനിയില്‍ നിയന്ത്രണം ശക്തമാക്കി . റോഡുകള്‍ പൂര്‍ണമായി അടച്ചു. ആംബുലന്‍സുകള്‍ക്ക് മാത്രമാണ് കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം ആരോഗ്യ വകുപ്പ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം പൊന്നാനി താലൂക്ക് കൊറോണ അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചത്. ഈ മേഖലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. സമ്ബര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊന്നാനി നഗരപരിധിയില്‍ വീടുകള്‍ കയറി ഇറങ്ങി ആന്റിജന്‍ പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച പൊന്നാനിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊന്നാനി ഗുരുവായൂര്‍ ചമ്രവട്ടം പാതകള്‍ പൂര്‍ണമായും അടച്ചു. പൊന്നാനിയില്‍ മൂന്നാം ഘട്ട പരിശോധന ആരംഭിച്ചു. നഗരപരിധിയിലെ വീടുകള്‍ കയറി ഇറങ്ങി ആന്റിജന്‍ പരിശോധന വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !