തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
96 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യപ്രവര്‍ത്തകര്‍ 9 ഡിഎസ്‌സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 196 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44 കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
24 മണിക്കൂറിനുള്ളില്‍ 16444 സാംപിള്‍ പരിശോധിച്ചു. 1,84,601 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.ഇതില്‍ 4989 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 602 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2,60,356 സാമ്പിളുകള്‍ ഇതുവെ പരിശോധനയ്ക്കയച്ചു. ഇതില്‍ 7485 സാംമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
9553 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4880 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
16 പ്രദേശങ്ങള്‍ കൂടി ഇന്ന് പുതിയതായി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട്്‌പോട്ടുകളാണ് നിലവിലുള്ളത്.
ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 15) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന നാലുപേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ജൂണ്‍ 25 ന് രോഗബാധ സ്ഥിരീകരിച്ച കണ്ണമംഗലം സ്വദേശിയുടെ ഭാര്യ കണ്ണമംഗലം സ്വദേശിനി (34), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കാവനൂര്‍ സ്വദേശി (44), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച ചീക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ ചീക്കോട് സ്വദേശി (43), ഉറവിടമറിയാതെ വൈറസ് ബാധിതനായ വട്ടംകുളം സ്വദേശി (33) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ബംഗളൂരുവില്‍ നിന്നെത്തിയവരായ താനൂര്‍ സ്വദേശി (47), വെളിയങ്കോട് സ്വദേശി (60), കുഴിമണ്ണ സ്വദേശി (24), ബംഗളൂരുവില്‍ നിന്നെത്തി കഴിഞ്ഞ ദിവസം മരിച്ച പുറത്തൂര്‍ സ്വദേശി (68) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചത്.
റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ സ്വദേശി (32), ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (24), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശിനി (22), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തേഞ്ഞിപ്പലം സ്വദേശി (61), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോട്ടക്കല്‍ സ്വദേശി (34),
ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (45), റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി (53), കിര്‍ഗിസ്താനില്‍ നിന്നെത്തിയ അരീക്കോട് സ്വദേശി (21), ഒമാനില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (26), റിയാദില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (34) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !