വളാഞ്ചേരി: എടയൂർ - ഇരിമ്പിളിയം - വളാഞ്ചേരി കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിന് സജ്ജമായതായി കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ. പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 12ന് വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് എടയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ചാണ് പരിപാടി നടക്കുക.
കോട്ടക്കൽ നിയോജകമണ്ഡലത്തിലെ എടയൂർ ഗ്രാമപഞ്ചായത്തിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയും ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലേക്കും വളാഞ്ചേരി നഗരസഭയിലേക്കും നിലവിലെ കുടിവെള്ള പദ്ധതി അഭിവൃദ്ധിപ്പെടുത്തുന്നതിന് 2017- 2018 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 72.17 കോടിയുടെ ഭരണാനുമതിയും ,
ജൽ ജീവൻ മിഷനിൽ ഉൾപ്പെടുത്തി ഇരിമ്പിളിയം എടയൂർ ഗ്രാമപഞ്ചായത്തുകളിലെ വീടുകളിലേക്ക് ഗാർഹിക കണക്ഷൻ നൽകുന്നതിനായി 48. 59 കോടിയുടെ ഭരണാനുമതിയും ലഭിച്ച പദ്ധതിയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിക്കുന്നത്.
പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ മേച്ചേരി പറമ്പിൽ 26 ദശലക്ഷം ശേഷിയുള്ള ജലശുദ്ധീകരണശാലയും തൂതപ്പുഴയിൽ കൈതക്കടവിലെ നിലവിലെ പമ്പ് ഹൗസിൽ നിന്നും ശുദ്ധീകരണശാലിയിലേക്കുള്ള 5 കിലോമീറ്റർ 600 എം എം റോട്ടർ പമ്പിങ് മെയിനും 36.5 ലക്ഷം ശേഷിയുള്ള ഭൂതലസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.
എടയൂർ പഞ്ചായത്തിലെ സഫ കോളേജിന് സമീപം സ്ഥാപിച്ചിട്ടുള്ള 23 ലക്ഷം ഉന്നതതല സംഭരണിയും ശുദ്ധീകരണശാലയിൽ നിന്നും ആയതിലേക്കുള്ള 8.5 കിലോമീറ്റർ 350 MM ക്ലിയർ വാട്ടർ പമ്പിങ് മെയിനും, 124 കിലോമീറ്റർ വിതരണ ശൃംഖലയും സ്ഥാപിക്കുന്ന പ്രവർത്തികളും കിഫ്ബി ഫണ്ട് വിനിയോഗിച്ചുകൊണ്ട് പൂർത്തീകരിച്ചിട്ടുണ്ട്.
ഇരിമ്പിളിയം - എടയൂർ ഗ്രാമ പഞ്ചായത്തുകളിലായി 110 കിലോമീറ്റർ വിതരണ ശൃംഖലയും, സുലഭമായി വെള്ളം ലഭിക്കുന്നതിന് പുഴയുടെ മധ്യഭാഗത്തായി ഒരു കളക്ഷൻ വെല്ലും, 50 മീറ്റർ 800 mm രണ്ട് പൈപ്പുകൾ നിലവിലെ കിണറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തിയും, 10791 ഗാർഹിക കണക്ഷനുകൾ സ്ഥാപിക്കുന്ന പ്രവർത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. നിലവിലെ കണക്ഷനുകൾ ഉൾപ്പെടെ 15,000 ത്തോളം ഗാർഹിക കണക്ഷനുകളിലേക്ക് ശുദ്ധീകരിച്ച കുടിവെള്ളമെത്തിക്കുവാൻ പുതിയ പദ്ധതി പ്രകാരം സാധിക്കുമെന്നും എം.എൽ.എ പറഞ്ഞു.
വളാഞ്ചേരി പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎക്ക് പുറമേ വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം, വൈസ് :പ്രസിഡണ്ട് കെ.പി വേലായുധൻ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജിത്ത് പി.ജാഫർ.പി തുടങ്ങി വരും പങ്കെടുത്തു.
ഈ വാർത്ത കേൾക്കാം
Content Summary: Edayur - Irimpiliyam drinking water project is all set for inauguration. Minister Roshi Augustine will dedicate it to the nation on Friday
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !