സംസ്ഥാനത്ത് ഈ വർഷത്തെ ഓണം മദ്യവിൽപ്പനയിൽ നിന്ന് റെക്കോർഡ് വരുമാനമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓണക്കാലത്തെ റെക്കോർഡ് മറികടന്നാണ് ഇത്തവണത്തെ വില്പന. ഓണത്തിന്റെ ആദ്യ ദിവസങ്ങളിൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കുറവായിരുന്നു വിൽപനയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇത് മറികടന്നു. ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ 500 കോടിക്കടുത്താണ് വിൽപന നടന്നത്. 29, 30 തീയതികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കനത്ത വിൽപനയുണ്ടായി. 30 ശതമാനം കൂടുതൽ വിൽപന രണ്ടു ദിവസവുമുണ്ടായി.
12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 824.07 കോടി രൂപയായിരുന്നു. 9.34 ശതമാനത്തിൻ്റെ വർധനവാണ് ഈ വർഷം വിൽപനയിലുണ്ടായത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. ഈ വർഷം തിരുവോണ ദിവസം മദ്യവില്പന ഷോപ്പുകൾ പ്രവർത്തിച്ചിരുന്നില്ല. എന്നാൽ അവിട്ടം ദിനമായ ശനിയാഴ്‌ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വിൽപന ഏറ്റവും കൂടുതൽ പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണ ഇത് 126.01 കോടിയായിരുന്നു.
ഉത്രാട ദിന വിൽപ്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ നിൽക്കുന്നത്. ഇവിടെ മാത്രം 1.46 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു.1.24 കോടി രൂപയുടെ മദ്യം വിറ്റ കൊല്ലം ജില്ലയിലെ ആശ്രമം ഔട്ട്ലെറ്റ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 1.11 കോടി രൂപയുടെ വിൽപ്പന നടത്തിയ മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് ആണ് മൂന്നാം സ്ഥാനത്ത്. തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലറ്റ്ലെറ്റും, ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റ്, കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് എന്നിവയാണ് 4, 5, 6 സ്ഥാനങ്ങളിൽ. ഉത്രാട ദിനത്തിൽ മാത്രം കേരളത്തിലെ 6 ബെവ്കോ ഔട്ട്ലെറ്റുകളിൽ ഒരു കോടി രൂപയിലധികം വിൽപ്പന നടന്നു.
ഈ വർഷത്തെ മദ്യവിൽപനയുടെ കണക്കുകൾ നോക്കുകയെങ്കിൽ ഓഗസ്റ്റ് 25ന് വിറ്റത് 66.88 കോടിയുടെ മദ്യമാണ്. ഓഗസ്റ്റ് 26 ന് ഇത് 64.61 കോടിയായി കുറഞ്ഞു. എങ്കിലും ഓഗസ്റ്റ് 27ന് 73.75 കോടിയുടെ ഉയർച്ച ഉണ്ടായി. ഓഗസ്റ്റ് 28ന് വീണ്ടും 55.61 കോടിയായി കുറഞ്ഞു. എന്നാൽ പിന്നീടുള്ള രണ്ട് ദിവസം അതായത് ഓഗസ്റ്റ് 29ന് 80.41 കോടിയും ഓഗസ്റ്റ് 30ന് 85.54 കോടിയുമായിരുന്നു. ഓഗസ്റ്റ് 31ന് 74.99 കോടിയായെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില്പന കൂടി. സെപ്റ്റംബർ 2ന് 90.43 കോടി രൂപയുടെ മദ്യവില്പന നടന്നു. സെപ്റ്റംബർ 3ന് 96.52 കോടിയും സെപ്റ്റംബർ 4ന് 137.64 കോടി രൂപയുടെ മദ്യവും വിറ്റു. പിന്നീട്ട് സെപ്റ്റംബർ 6ന് ഇത് 94.36 കോടിയായി. ആകെ മൊത്തം കണക്ക് നോക്കുകയാണെകിൽ റെക്കോർഡ് വിൽപ്പനയാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. 12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യമാണ്.
ഈ വാർത്ത കേൾക്കാം
Content Summary: Malayalis drank liquor worth Rs 920 crores from start to finish
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !