കാത്തിരിപ്പിനൊടുവിൽ ടെക് ഭീമനായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ന് പുറത്തിറക്കും. ഇന്ന് ഇന്ത്യൻ സമയം രാത്രി 10:30ന് ഈ ലോഞ്ച് നടക്കും. "Awe Dropping" എന്ന് പേരിട്ടിരിക്കുന്ന ലോഞ്ചിംഗ് പരിപാടി കാലിഫോർണിയയിൽ വെച്ചാണ് നടക്കുന്നത്. ഈ പരിപാടിയിൽ എയർപോഡ്സ് പ്രോ, ആപ്പിൾ വാച്ച് അൾട്രാ 3 എന്നിവയും കമ്പനി പുറത്തിറക്കും.
പുതിയ ഐഫോൺ 17 നിരയിൽ നാല് മോഡലുകൾ ഉൾപ്പെടും. സ്റ്റാൻഡേർഡ് ഐഫോൺ 17, ഐഫോണ്‍ 17 എയര്‍, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയാണിത്. പ്ലസ് വേരിയന്റിന് പകരമായി വരുന്ന ഈ പരമ്പരയിലെ പുതിയതും ഏറ്റവും പ്രത്യേകതയുള്ളതുമായ ഫോണായിരിക്കും ഐഫോൺ 17 എയർ. ഇതുവരെ ബ്രാൻഡിന്റെ ഏറ്റവും കനം കുറഞ്ഞ ഫോണായിരിക്കും ഇത്.
ഇവയ്‌ക്ക് പുറമെ ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്ഇ, എയര്‍പോഡ്‌സ് പ്രോ 3, ഐപാഡ് പ്രോ എന്നിവയു പരിപാടിയിൽ അവതിപ്പിക്കുമെന്നാ് വിവരം. കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്ക് ക്യാംപസിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വെച്ചാണ് പരിപാടി. തത്സമയ സ്ട്രീമിംഗ് ആപ്പിൾ പോർട്ടലിലും, യൂട്യൂബിലും, ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലും കാണാൻ കഴിയും.
Content Summary: Iphone 17 Launch: The wait is over today! The iPhone 17 series will be released today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !