ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വാഭാവികമായ രീതിയിൽ ഭാഷാ ശേഷി ആർജിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കളികളിലൂടെയും സംഭാഷണങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് ഭാഷയെ അടുത്ത് അറിയാനുള്ള അവസരം ഒരുക്കും. ഡിജിറ്റൽ, വിഷ്വൽ, ഓഡിയോ രൂപത്തിൽ അഞ്ച് മാസം നീണ്ടുനിൽക്കുന്നതാണ് ഈ ക്ലാസുകൾ.
സൈതൂൺ ഇൻ്റർനാഷണൽ കാമ്പസ് വിദ്യാർത്ഥി റൊണാ റഫീഖ് പള്ളിയാളി ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.ടി. ഇസ്മായിൽ മാസ്റ്റർ സ്കൂളിന്റെ ഉപഹാരം നൽകി. വിജയസ്പർശം കോർഡിനേറ്റർ കെ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വിജയഭേരി കോർഡിനേറ്റർ കെ.എസ്. രോഹിണി പദ്ധതി വിശദീകരിച്ചു.
സ്കൂൾ പാർലമെൻ്റ് അംഗങ്ങളായ ഫാഹ്മ.കെ.സി, സിൽജിയ ഫഹ്‌മി. എ, ഫാത്തിമ റിൻഷ.എൻ.എച്ച്, ഫെമിന. പി, ഷഹല ഫാത്തിമ. പി, കെൻസ ഫാത്തിമ. പി.കെ, ഫാത്തിമ നിത, ജസ്‌ന ജാസ്മിൻ, ആയിഷ ഫാത്തിമ പി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഈ വാർത്ത കേൾക്കാം
Content Summary: 'Vijayasparsham' English enrichment program begins in Kondotti
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !