നേരത്തെ, കേന്ദ്ര ബാലാവകാശ കമ്മീഷനും മഹാരാഷ്ട്ര സൈബർ സെല്ലിലും ഉൾപ്പെടെ വിനായകനെതിരെ പരാതികൾ എത്തിയിട്ടുണ്ട്.
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിനെ തുടർന്നുണ്ടായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയായാണ് വിനായകൻ പ്രമുഖ നേതാക്കളെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
വി.എസിന് അഭിവാദ്യം അർപ്പിക്കാൻ കഴിഞ്ഞ ദിവസം എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ വിനായകൻ പങ്കെടുത്തിരുന്നു. 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി.എസ്. മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം ഏറ്റുവിളിക്കുന്ന വിനായകന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പിന്നാലെ വലിയ സൈബർ ആക്രമണം നേരിടുകയും ചെയ്തിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് വിനായകൻ നേരത്തെ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ ചിലർ രംഗത്തെത്തിയത്. ഇതിനെല്ലാം ഒടുവിൽ, "എൻ്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്‌റുവും ചത്തു. ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു. നിൻ്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും ചത്തു" എന്നാണ് വിനായകൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റ് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
ഈ വാർത്ത കേൾക്കാം
Content Summary: Incident of insulting deceased prominent leaders: Home Department directs DGP to investigate Vinayakan
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !