മെറ്റയുടെ എഐ ചാറ്റ്ബോട്ടായ മെറ്റാ എഐയുമായി വാട്ട്സ്ആപ്പിലൂടെ ഇനി തത്സമയ ശബ്ദ ചാറ്റിംഗ് സാധ്യമാകും. നിലവിൽ ടെക്സ്റ്റ് പ്രോംപ്റ്റുകളിലൂടെ മാത്രമായിരുന്നു മെറ്റാ എഐയുമായി വാട്ട്സ്ആപ്പിൽ ചാറ്റ് ചെയ്യാൻ സാധിച്ചിരുന്നത്. ഈ പുതിയ വോയിസ് ചാറ്റിംഗ് ഫീച്ചർ അവതരിപ്പിക്കുകയാണെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.
വാട്ട്സ്ആപ്പ് ബീറ്റാ വേർഷനിൽ (2.25.21.21 അപ്ഡേറ്റ്) ഈ ഫീച്ചർ ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒന്നുകിൽ തുടക്കം മുതൽ വോയിസ് ചാറ്റ് ചെയ്യാം, അല്ലെങ്കിൽ ടെക്സ്റ്റ് ചാറ്റിനിടയിൽ വെച്ച് വോയിസ് ചാറ്റിലേക്ക് മാറാം. ചാറ്റ്ബോട്ടിന്റെ തന്നെ ഇൻ്റർഫേസിൽ നിന്ന് ഈ ഫീച്ചറിലേക്ക് മാറാൻ സാധിക്കും. 'കണ്ടിന്യൂവിറ്റി കേപ്പബിലിറ്റി' അടക്കമുള്ള ഫീച്ചറുകൾ റിയൽ ടൈം വോയിസ് ചാറ്റിൽ ഉണ്ടാകും. അതായത്, വാട്ട്സ്ആപ്പ് ബാക്ക്ഗ്രൗണ്ടിൽ റൺ ചെയ്യുമ്പോൾ പോലും എഐയുമായി സംസാരിക്കാൻ ഉപയോക്താക്കൾക്ക് കഴിയും.
ഈ പുതിയ ഫീച്ചർ പ്രകാരം ഉപയോക്താക്കൾക്ക് മെറ്റാ എഐയുമായി 'ടൂ-വേ വോയിസ് ചാറ്റ്' ചെയ്യാനാകും. വേവ്ഫോം ഐക്കണിൽ ക്ലിക്ക് ചെയ്താൽ വോയിസ് ചാറ്റ് ആരംഭിക്കും. 'കോൾ' ടാബിൽ ആയിരിക്കുമ്പോൾ മെറ്റാ എഐ ഐക്കൺ വേവ്ഫോം ഐക്കണിലേക്ക് മാറും. ഇതിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് വോയിസ് ചാറ്റ് തുടങ്ങാം. വോയിസ് ചാറ്റ് മോഡിലായിരിക്കുമ്പോൾ സംഭാഷണത്തിനായി പല വിഷയങ്ങളും മെറ്റാ എഐ നിർദ്ദേശിക്കും.
ഈ ഫീച്ചറിന്റെ സ്റ്റേബിൾ വേർഷൻ ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും, ഏറെ വൈകാതെ ഇത് മറ്റ് ഉപയോക്താക്കൾക്കും ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വാർത്ത കേൾക്കാം
Content Summary: You can now have voice chats on WhatsApp with Meta AI chatbot
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !