![]() |
പ്രതീകാത്മക ചിത്രം | Internet |
മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റീൽസ് ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേ സുരക്ഷാ നിയമങ്ങൾ അനുസരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് ദക്ഷിണ റെയിൽവേ മുന്നറിയിപ്പ് നൽകി. റെയിൽവേ സ്റ്റേഷനുകളിൽ റീൽസ് എടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയിൽവേ അധികൃതർ, റെയിൽവേ പോലീസ്, റെയിൽവേ സംരക്ഷണ സേനാംഗങ്ങൾ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, സിസിടിവി ക്യാമറകൾ വഴിയുള്ള നിരീക്ഷണവും ശക്തമാക്കും.
നിലവിൽ, റെയിൽവേ സ്റ്റേഷനുകളിൽ വെച്ച് ഫോട്ടോയെടുക്കാൻ മാത്രമേ അനുമതിയുള്ളൂ. മൊബൈൽ ഫോണുകളിൽ ഉൾപ്പെടെ വീഡിയോ ചിത്രീകരിക്കാൻ അനുമതിയില്ല.
ഈ വാർത്ത കേൾക്കാം
Content Summary: Fines and legal action for filming reels at railway stations and tracks
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !