കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി ഗോവിന്ദച്ചാമിയെ പിടികൂടി. തളാപ്പ് ഭാഗത്തെ കാടുപിടിച്ച് ഉപേക്ഷിക്കപ്പെട്ടിരുന്ന ഒരു കെട്ടിടത്തിന് സമീപത്തെ കിണറ്റിനുള്ളിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്.
ഇവിടെ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഗോവിന്ദച്ചാമിയെ കണ്ട ചില നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പുലർച്ചെ 1:15-നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിലെ സെല്ലിന്റെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്.
അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി, മതിലിന് മുകളിലുള്ള ഫെൻസിംഗിൽ കുരുക്കിയാണ് ഇയാൾ താഴേക്ക് ഇറങ്ങിയത്. ജയിൽ ചാടിയതിന് പിന്നാലെ പോലീസ് നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിലാണ് ഗോവിന്ദച്ചാമിയെ പിടികൂടാനായത്.
ഈ വാർത്ത കേൾക്കാം
Content Summary: Govindachamy arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !