വയറുവേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍

0

തിരുവനന്തപുരം
|കഠിനമായ വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയെത്തിയ നാൽപ്പതുകാരിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 41 റബ്ബർ ബാൻഡുകൾ നീക്കം ചെയ്തു. പാറശ്ശാല സരസ്വതി ആശുപത്രിയിലാണ് അപൂർവമായ ഈ ശസ്ത്രക്രിയ നടന്നത്. പാറശ്ശാല സ്വദേശിനിയാണ് ഇവർ.

ദിവസങ്ങളായി വയറുവേദനയെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും മാറ്റമില്ലാത്തതിനെത്തുടർന്നാണ് നാലുദിവസം മുൻപ് ഇവർ സരസ്വതി ആശുപത്രിയിൽ എത്തിയത്. സ്കാനിങ്ങിൽ ചെറുകുടലിൽ ഒരു മുഴയും തടസ്സവും കണ്ടെത്തുകയായിരുന്നു. കൂടുതൽ പരിശോധനയിൽ, റബ്ബർ ബാൻഡുകൾ ചെറുകുടലിൽ അടിഞ്ഞുകൂടിയ നിലയിലായിരുന്നുവെന്ന് വ്യക്തമായി. തുടർന്ന് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.

ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് റബ്ബർ ബാൻഡ് വായിലിട്ട് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്വന്തം തലമുടി പോലുള്ള ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ കഴിക്കുന്ന മാനസിക വൈകല്യങ്ങളുള്ളവരിൽ ഇത്തരം അവസ്ഥകൾ ധാരാളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, റബ്ബർ ബാൻഡ് വിഴുങ്ങി ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത് വളരെ അപൂർവമാണെന്ന് ആശുപത്രി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഈ വാർത്ത കേൾക്കാം

Content Summary: 41 rubber bands removed from woman's stomach after she went to hospital with stomach pain

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !