തിരുവല്ല/പത്തനംതിട്ട: നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാരയ്ക്കൽ സ്വാമിപാലം ശ്രീവിലാസത്തിൽ ജയകൃഷ്ണനാണ് (22) മരിച്ചത്. തിരുവല്ല മന്നംകരചിറയിൽ ഇന്നലെ രാത്രി 11:30-ഓടെയായിരുന്നു അപകടം. ജയകൃഷ്ണന്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.
തിരുവല്ലയിൽനിന്ന് മടങ്ങുകയായിരുന്ന ജയകൃഷ്ണനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ മുത്തൂർ കാവുംഭാഗം റോഡിൽവെച്ച് നിയന്ത്രണം വിട്ട് ആദ്യം ഒരു പോസ്റ്റിലിടിക്കുകയും പിന്നീട് കുളത്തിലേക്ക് മറിയുകയുമായിരുന്നു. അഗ്നിശമനസേനയെത്തിയാണ് ഇവരെ കാറിൽനിന്ന് പുറത്തെത്തിച്ചത്.
കാറിൽ ജയകൃഷ്ണനു പുറമെ അനന്തു, ഐബി എന്നിവരാണ് ഉണ്ടായിരുന്നത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഐബിയുടെ (20) നില ഗുരുതരമാണ്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള അനന്തു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഈ വാർത്ത കേൾക്കാം
Content Summary: Young man dies after car loses control and falls into pond; two injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !