കണ്ണൂർ|സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. ഇന്ന് രാവിലെ ഇയാളെ പാർപ്പിച്ചിരുന്ന പത്താം ബ്ലോക്കിലെ സെൽ പരിശോധിച്ചപ്പോഴാണ് ജയിൽ ചാടിയതായി മനസ്സിലായത്.
ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി എങ്ങനെയാണ് കണ്ണൂർ സെൻട്രൽ ജയിൽ ചാടിയതെന്നത് അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ ഇയാൾ ജയിലിനകത്തുണ്ടായിരുന്നു. ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്. സെല്ലിലും പിന്നീട് ജയിൽ വളപ്പിലും നടത്തിയ അന്വേഷണത്തിൽ ഗോവിന്ദച്ചാമിയെ കണ്ടെത്താനായില്ല. ഇതോടെയാണ് ഇയാൾ ജയിൽ ചാടിയതായി ഉറപ്പിച്ചത്. വൈകുന്നേരം 5 മണിയോടെയാണ് സാധാരണ പ്രതികളെ സെല്ലിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ, ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന് സ്ഥിരീകരിച്ചത്. തുണികൾ കൂട്ടിക്കെട്ടി വടമാക്കിയാണ് ഇയാൾ ജയിലിന് പുറത്തേക്ക് ചാടിയതെന്നാണ് പ്രാഥമിക വിവരം.
ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. ദേശീയപാതകളിൽ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളിലും പരിശോധന തുടരുകയാണ്. ഇയാൾ കണ്ണൂർ, കാസർഗോഡ് ജില്ലകൾ വിട്ട് പുറത്തുപോകാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഗോവിന്ദച്ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ പോലീസിനെ അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഈ വാർത്ത കേൾക്കാം
Content Summary: Soumya murder case accused Govindachamy escapes from jail
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !