പെരുമ്പാവൂർ|റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് ദാരുണമായി മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
റംബുട്ടാൻ കഴിക്കുമ്പോൾ കുട്ടികൾ മരിക്കുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സീസണിൽ സുലഭമായ റംബുട്ടാൻ വളരെ കരുതലോടെ ഉപയോഗിക്കേണ്ട ഒരു പഴമാണ്. കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇത് കഴിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം.
അപകട സാധ്യത: റംബുട്ടാന്റെ കുരു വലുതും വഴുവഴുപ്പുള്ളതുമാണ്. ഇത് തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടാകാനും മരണത്തിലേക്ക് നയിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്.
കുട്ടികളിൽ ശ്രദ്ധ: അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് റംബുട്ടാൻ നൽകുമ്പോൾ കുരു പൂർണ്ണമായും നീക്കം ചെയ്ത ശേഷം മാത്രം നൽകുക. കുരു കളയാതെ പഴം അതുപോലെ വായിലിടുന്നത് ഒഴിവാക്കുക.
നിരീക്ഷണം: കുട്ടികൾ റംബുട്ടാൻ കഴിക്കുമ്പോൾ മുതിർന്നവരുടെ കൃത്യമായ നിരീക്ഷണം അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും.
ഈ വാർത്ത കേൾക്കാം
Content Summary: One-year-old baby dies after rambutan gets stuck in throat
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !