മൻസൂർ എടക്കര
അറഫ / മിന: പശ്ചാത്താപവും, പ്രായശ്ചിത്തവും - പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിഞ്ഞു. വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ശൈഖ് അബ്ദുല്ല അല്‍മനീഅ് അറഫ പ്രസംഗം നടത്തി. ഐഹിക ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാവാമെന്നും ക്ഷമയോടെ അതിനെ നേരിടണമെന്നും അല്ലാഹുവിന്റെ അനുഗ്രഹം വിശാലമാണെന്നും ഖുതുബയില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. തൊഴിലും ബിസിനസും ഉല്‍പാദനവുമെല്ലാം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ വഞ്ചനയും ചൂഷണവും പലിശയും മായം ചേര്‍ക്കലും അനുവദനീയമല്ല. അദ്ദേഹം പറഞ്ഞു.
നമിറ പള്ളിയില്‍ സാമൂഹിക അകലം പാലിച്ച് ഹാജിമാര്‍ ഖുതുബ ശ്രവിച്ചു. ശേഷം ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഹാജിമാർ ജംഅ് ആക്കി നിസ്‌കരിച്ചു. അറഫ സംഗമത്തിന് ശേഷം ഹാജിമാർ ഇന്നലെ മുസ്തലിഫയിൽ രാപാർത്തു. ഇന്ന് പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും.തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. പ്രാര്ഥാന നിര്ഭരമായ മനസ്സുമായി ദൈവസ്മരണയും ഖുര്ആന് പാരായണവും നമസ്കാരവുമായി ഹാജിമാര് മിനയി ധന്യമാക്കും. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും.
സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഇന്ന് ബലി പെരുന്നാൾ. ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്. ദൈവേച്ഛക്ക് മുന്നിൽ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ബലിയായി നൽകാൻ തയ്യാറായ പിതാവിന്റെയും, അതു ശിരസാവഹിച്ച പുത്രന്റെയും, അല്ലാഹുവിന്റെ കല്പ്പന അനുസരിച്ച് മകനെ ബലിനൽകാൻ തയ്യാറായ ഹാജറ ബീവിയുടെയും ചരിത്രസ്മരണകളാണ് ഹജ്ജും, ബലി പെരുന്നാളും.
പ്രവാചകനായിരുന്ന ഇബ്രാഹീം നബി പുത്രൻ ഇസ്മായിൽ നബിയെ സ്നേഹ പരിലാളനകൾ നൽകി വളർത്തുന്നതിനിടയിൽ അല്ലാഹു ഇബ്രാഹീം നബിയെ പരീക്ഷിച്ചു. മകനെ ബലി നൽകാനായിരുന്നു കല്പ്പന. ഒരുവേളയിൽ പകച്ചുനിന്ന സമയം. ഒടുവിൽ അല്ലാഹുവിന്റെ കല്പന അംഗീകരിച്ച് അതിനു സന്നദ്ധമായ ത്യാഗത്തിന്റെ നിമിഷം. പ്രവാചകൻ ഇബ്രാഹീം നബിയുടെ സന്നദ്ധതയും, മകൻ ഇസ്മായീൽ നബിയുടെ അനുസരണയും, ആത്മ സമർപ്പണവും പരീക്ഷിക്കുക മാത്ര മായിരുന്നു ലക്ഷ്യം. മകനെ ബലിയറുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച നിമിഷം തന്നെ അതിൽ നിന്നും പിന്തിരിയാൻ അല്ലാഹു രണ്ടു പേരോടും കല്പ്പിച്ചു. ആത്മ സമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും ആവർത്തനമാണ് ഒരോ ഹജ്ജിലും ബലി പെരുന്നാളിലും സംഭവിക്കേണ്ടത്.
ദുൽഹജ്ജ് 13ന് വിടവാങ്ങൽ പ്രദിക്ഷണം നിർവ്വഹിച്ച് ഹാജിമാർ മക്കയോട് വിടപറയും. ഹജ്ജ് കര്‍മം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച അര്‍ധരാത്രിയോടെ മിനായിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !