കൊവിഡ് പ്രതിസന്ധിയെതുടർന്ന് പ്രഖ്യാപിച്ച ഇളവുകള്‍ നീട്ടി നല്‍കാന്‍ സൗദി അറേബ്യ.

0

ജിദ്ദ: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രഖ്യാപിച്ച ഇളവുകള്‍ നീട്ടി നല്‍കാന്‍ സൗദി അറേബ്യ. ഇഖാമ തീർന്നവരുടെ ഒരു മാസത്തെ ലെവിയിൽ അനിവാര്യമെങ്കിൽ ഇളവ് അനുവദിക്കൽ, സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാർക്ക് ‘സാനിദ്’ സംവിധാനം ലഭിക്കുന്ന ഇളവ്, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി ജീവനക്കാരുടെ വേതന വിഹിതം വഹിക്കൽ, പിഴകൾ നിർത്തിവെക്കൽ, സർക്കാർ ഫീസുകൾ ഈടാക്കൽ നീട്ടിവെക്കൽ, ഫീസുകൾ ഒഴിവാക്കി നൽകൽ എന്നിവ അടക്കമുള്ള പദ്ധതികൾ ദീർഘിപ്പിക്കാനാണ് രാജാവ് നിർദേശിച്ചത്. 

വ്യക്തികളെയും നിക്ഷേപ മേഖലയെയും സ്വകാര്യ മേഖലയെയും പിന്തുണക്കാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിൽ അവരുടെ പങ്ക് വർധിപ്പിക്കാനും കൊറോണയുടെ അനന്തര ഫലങ്ങളുടെ സാമ്പത്തിക, ധന പ്രത്യാഘാതങ്ങളിൽ നിന്ന് ലഘൂകരണം നൽകാനും സഹായിക്കുന്ന അടിയന്തിര സർക്കാർ നടപടികളുടെ തുടർച്ചയെന്നോണമാണ് പുതിയ ചുവടുവെപ്പ്.കോവിഡ് പ്രതിസന്ധി ആരംഭിച്ച സാഹചര്യത്തിൽ 142 ഇനങ്ങളിലായി 214 ബില്യൻ റിയാലിന്റെ ഇളവാണ് സൗദി സർക്കാർ രാജ്യത്തെ സ്വകാര്യ മേഖലക്ക് ആശ്വാസമായി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ഏതാനും ഇളവുകളാണ് മൂന്ന് മാസത്തിന് ശേഷവും തുടരാൻ ഉന്നത സഭ തീരുമാനിച്ചത്.

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !