കോവിഡ് മഹാമാരിയോട് പോരാടുന്ന നാടിനൊപ്പം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണ് കോവിഡ് വിമുക്തരായ ഒരു കൂട്ടം ചെറുപ്പക്കാര്‍. കോവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാനാണ് ഇവര്‍ സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങിയത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് ഭേദമായ 22 പേരാണ് ശനിയാഴ്ച രാവിലെ വീണ്ടും ആശുപത്രിയിലേക്ക് തിരിച്ചുവന്നത്. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുന്നതിന്റെ ചാരിഥാര്‍ത്ഥ്യത്തോടെ സാമൂഹിക അകലം പാലിച്ച് അവര്‍ ഒത്തുചേര്‍ന്നു. പ്ലാസ്മ നല്‍കുന്നതിലൂടെ കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്നും കോവിഡിനെ തുരത്താന്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്നും ഇവരറിയിച്ചിട്ടുണ്ട്
കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍ നിന്ന് ലഭ്യമാവും. കോവിഡ് ഭേദമായി 14 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വര്‍ഷം വരെ സൂക്ഷിച്ച് വെയ്ക്കാന്‍ സാധിക്കും. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് ഈ മുന്നൊരുക്കം നടത്തുന്നത്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !