തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ ദിനം. 1049 പേര്‍ക്കാണ് ഇന്ന് കേരളത്തില്‍ രോഗം ഭേദമായിരിക്കുന്നത്. ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കണക്കില്‍ ഇത്രയും പേര്‍ രോഗമുക്തി നേടിയതായി സ്ഥിരീകരിക്കുന്നത്. അതേസമയം, ഇന്ന് 1103 പേര്‍ക്ക് കൊവിഡ് രോഗം വന്നതായും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. രോഗമുക്തി നേടിയവരുടെ ഇന്നത്തെ എണ്ണം നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
എന്നിരുന്നാലും കേരളത്തില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ചതും സമ്ബര്‍ക്ക രോഗികളുടെ എണ്ണം രൂക്ഷമായി തുടരുന്നതുമായ സാഹചര്യം, ജാഗ്രതയില്‍ യാതൊരു തരത്തിലും കുറവ് വരാന്‍ പാടില്ല എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലവില്‍ സംസ്ഥാനത്ത് 9420 കൊവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 229 പേരുടെയും, മലപ്പുറം ജില്ലയില്‍ 185 പേരുടെയും,പത്തനംതിട്ട ജില്ലയില്‍ 150 പേരുടെയും, എറണാകുളം ജില്ലയില്‍ 77 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 70 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 62 പേരുടെയും, കൊല്ലം ജില്ലയില്‍ 50 പേരുടെയും, കോട്ടയം ജില്ലയില്‍ 49 പേരുടെയും, വയനാട് ജില്ലയില്‍ 45 പേരുടെയും, തൃശൂര്‍ ജില്ലയില്‍ 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ 36 പേരുടെയും, പാലക്കാട് ജില്ലയില്‍ 24 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, ഇടുക്കി ജില്ലയില്‍ 12 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
ആകെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ നിലവിലെ എണ്ണം 8613 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് നാലുപേര്‍ രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുളള കൊവിഡ് രോഗികളുടെ കണക്ക് ഇനി പറയുന്നു. തിരുവനന്തപുരം 240,കോഴിക്കോട് 110 ,കാസര്‍ഗോഡ് 105 , ആലപ്പുഴ 102, കൊല്ലം 80 , എറണാകുളം 79 (ഒരാള്‍ മരണപ്പെട്ടു), കോട്ടയം 77, മലപ്പുറം 68, കണ്ണൂര്‍ 62, പത്തനംതിട്ട 52, ഇടുക്കി 40, തൃശൂര്‍ 36, പാലക്കാട് 35, വയനാട് 17. സംസ്ഥാനത്ത് ഇതുവരെ 60 പേര്‍ രോഗം മൂലം മരണമടഞ്ഞിട്ടുണ്ട്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !