വളാഞ്ചേരി: മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് നാഥൻ ഇല്ലാത്ത അവസ്ഥയിൽ . മാസാമാസം ലക്ഷക്കണക്കിന് രൂപ മുനിസിപ്പാലിറ്റി മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ ഗുണഭോക്താക്കളിൽ നിന്നും വാടക ഇനത്തിൽ ഈടാക്കുന്നുണ്ടങ്കിലും കോംപ്ലക്സിലെ റൂം ഉടമകളോട് മുനിസിപ്പൽ അധികൃതർ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത് . വളാഞ്ചേരി മുൻസിപ്പൽ കോംപ്ലക്സിലെ മാലിന്യ പ്രശ്നങ്ങളും അനധികൃത പാർക്കിങ്ങും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ കാലങ്ങളായി അധികൃതരുടെ ശ്രദ്ധയിൽപെടുത്താറുണ്ടങ്കിലും മുനിസിപ്പൽ അധികാരികൾ അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ രണ്ടുമാസം കടകളടച്ച സാഹചര്യത്തിൽ വാടക ഒഴിവാക്കി തരണമെന്ന് ആവശ്യമുന്നയിച്ച് ഗുണഭോക്താക്കൾ അധികൃതർക്ക് നിവേദനം നൽകിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സർക്കാർ സ്ഥാപനങ്ങൾ അണുവിമുക്തമാക്കണം എന്ന സർക്കാരിൻറെ നിർദ്ദേശം പോലും നടപ്പിലാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
വളാഞ്ചേരി സബ്ട്രഷറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം അണു വിമുക്തമാക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നുവെങ്കിലും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു. കൂനിന്മേൽ കുരു പോലെ 5% വാടക വർധിപ്പിക്കുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം റൂം ഉടമകൾക്ക് മുനിസിപാലിറ്റി നോട്ടീസ് നൽകിയിരുന്നു. കോവിഡ് കാലത്ത് കച്ചവടം ഇല്ലാതെ നട്ടംതിരിയുന്ന കച്ചവടക്കാരോട് മുനിസിപ്പൽ അധികൃതർ കാണിച്ച ഈ നടപടി ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് .കോംപ്ലക്സിലെ ഗുണഭോക്താക്കൾ വിഷയങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് ഇതുസംബന്ധിച്ച് ഗുണഭോക്താക്കളുടെ യോഗവും വെള്ളിയാഴ്ച ചേർന്നു.
യോഗം വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ടി .എം. പത്മകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദലി, ഗോപി, രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു ഗുണഭോക്താക്കളുടെ വിഷയങ്ങൾ മുനിസിപ്പൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി അനുകൂല നിലപാടുകൾ സ്വീകരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ യോഗത്തിൽ ഗുണഭോക്താക്കൾക്ക് ഉറപ്പുനൽകി
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !