ജിദ്ദ: ഹൃദയാഘാതം മൂലം യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി കൊറ്റങ്ങോടൻ ശബീറലി (മാനു-34) ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് അഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ജിദ്ദ അൽ ജാമിഅയിൽ ഫഖീഹ ഫുഡ് ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ നൗഷാദ് മമ്പാടിന്റെ സഹോദരിയുടെ മകളുടെ ഭർത്താവാണ്. പിതാവ്: പരേതനായ അബ്ദു റഹ്മാൻ, മാതാവ്: ഫാത്വിമ, ഭാര്യ: നിഷാന, മക്കൾ: ശബാൻ (ആറ്), ഹയ (4 മാസം). നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് നൗഷാദ് മമ്പാട് അറിയിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !