ജനപ്രിയ മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ അപ്ഡേഷനുകളുമായി രംഗത്ത്. ആനിമേറ്റഡ് സ്റ്റിക്കറുകള്‍, ക്യൂ.ആര്‍ കോഡുകള്‍, വെബ് വേര്‍ഷനിലും ഡെസക്‌ടോപ്പ് വേര്‍ഷനിലും ഡാര്‍ക്ക് തീം കൂടാതെ കൂടുതല്‍ മികച്ച നിലവാരത്തിലുള്ള വീഡിയോ കോളിംഗ് അനുഭവവും ഉറപ്പാക്കുന്നതാണ് പുതിയ അപ്ഡേഷന്‍.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ഒരേ സമയത്താകും മാറ്റങ്ങള്‍ എത്തുക. വാട്‌സാപ്പില്‍ സുഹൃത്തുക്കളെ ചേര്‍ക്കുന്നതിന് മൊബൈല്‍ നമ്പറിനു പകരം ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്ന രീതിയാണ് പുതുതായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇത് നിലവില്‍ വരുന്നതോടെ കോണ്‍ടാക്ട് ഷെയറിംഗ് രീതികള്‍ തന്നെ പാടെ മാറും. സംഭാഷണങ്ങള്‍ രസകരമാക്കുന്ന ആനിമേറ്റഡ് സ്റ്റിക്കറുകളാണ് മറ്റൊരു സവിശേഷത.
ഉപഭോക്താക്കളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ആനിമേറ്റഡ് സ്റ്റിക്കറുകള്‍. മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ നേരത്തെയുണ്ടായിരുന്ന ഡാര്‍ക്ക് തീം കംമ്പ്യൂട്ടര്‍ പ്ലാറ്റ്ഫോമിലേക്ക് കൂടി പുതിയ അപ്‌ഡേറ്റോടു കൂടി എത്തിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് അപ്ലിക്കേഷന്‍ വഴിയുള്ള വീഡിയോ ചാറ്റിംഗ് മികച്ച പ്രചാരം ലഭിച്ചിരുന്നു. കൂടുതല്‍ മികവിലും വ്യക്തതയിലും വീഡിയോ കോളിംഗ് ഉറപ്പുവരുത്തുന്നതാണ് പുതിയ അപ്‌ഡേറ്റ്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !