വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുമായി റിലയന്‍സ് ജിയോ; ഒരേസമയം നൂറുപേര്‍ക്ക് പങ്കെടുക്കാം

0

വീഡിയോ കോണ്‍ഫറന്‍സിംഗിന് ജിയോമീറ്റ് (JioMeet) ആപ്പുമായി റിലയന്‍സ് ജിയോ. ഒരേസമയം നൂറുപേര്‍ക്ക് വരെ ഇതില്‍ പങ്കെടുക്കാമെന്നതാണ് പ്രത്യേകത. ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്ന് ജിയോമീറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വ്യക്തിപരമായോ തൊഴില്‍പരമായോ ഉപയോക്താക്കള്‍ക്ക് വിശ്വസ്തയോടെ വീഡിയോ കോണ്‍ഫറന്‍സ് നടത്താനുള്ള സംവിധാനമാണ് ജിയോ ഒരുക്കുന്നത്.

നൂറുപേര്‍ക്ക് വരെ പങ്കെടുക്കാമെന്ന് മാത്രവുമല്ല, മീറ്റിങ്ങുകള്‍ ഷെഡ്യൂള്‍ ചെയ്യാനും സ്ക്രീനുകള്‍ പരസ്പരം പങ്കുവെക്കാനുമുള്ള സംവിധാനവും ജിയോ മീറ്റിലുണ്ട്. ഓഫീസുകള്‍ക്ക് പകരം വീടുകളിലും മറ്റുമായി ജീവനക്കാര്‍ പണിയെടുക്കുന്ന ഈ കോവിഡ് കാലത്ത് പതിനായിരങ്ങള്‍ക്ക് സഹായകമാണ് പുതിയ ചുവടുവെയ്പ്പ്. ഉപയോക്താക്കള്‍ എളുപ്പത്തിലും സൗകര്യപ്രദമായും ഉപയോഗിക്കാവുന്ന വിധമാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഗൂഗിള്‍ ക്രോം വഴിയും മോസില്ല ഫയര്‍ഫോക്സ് വഴിയും ജിയോ മീറ്റ് വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ഉപയോക്താക്കള്‍ക്ക് പങ്കുചേരാം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ തികച്ചും സൗജന്യമായി തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. റിലയന്‍സ് ജിയോ ഏപ്രില്‍ 30നാണ് പുതിയ ആപ്പ് പുറത്തിറക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത്.

ഇന്ത്യയുടെ പ്രമുഖ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ജിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് ലോകമെമ്ബാടും നിന്ന് അവിശ്വസനീയമായ രീതിയില്‍ നിക്ഷേപങ്ങള്‍ ലഭിച്ച സമയത്താണ് പുതിയ ആപ്പ് പുറത്തിറക്കിയത്. സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് 9.99 ശതമാനം ഓഹരിക്ക് 43,574 കോടി രൂപ നിക്ഷേപിച്ചതിന് പിന്നാലെ റിലയന്‍സ് ജിയോയിലേക്ക് ലോകത്തിലെ പ്രധാന കമ്ബനികള്‍ നിക്ഷേപങ്ങള്‍ക്ക് തയാറായിരുന്നു.
Download JioMeet 


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !