ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടച്ചിട്ടിരുന്ന എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന താജ്മഹലും ചെങ്കോട്ടയും അടക്കം 3400 ഓളം ചരിത്രസ്മാരകങ്ങളാകും തുറക്കുക. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്നേ ചരിത്രസ്മാരകങ്ങള്‍ അടച്ചിരുന്നു. പുരാവസ്തുവകുപ്പിന്റെ തീരുമാനപ്രകാരം മാര്‍ച്ച് 17നാണ് സ്മാരകങ്ങള്‍ അടച്ചിട്ടത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തുവകുപ്പിന് കീഴിലെ 820ഓളം സ്മാരകങ്ങള്‍ തുറന്നിരുന്നു. കോവിഡ് വ്യാപനം പരിശോധിച്ചശേഷം ഓരോ സംസ്ഥാനങ്ങള്‍ക്കും സ്മാരകങ്ങള്‍ തുറക്കുന്ന കാര്യം തീരുമാനിക്കാം.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !