ജിദ്ദ: കോവിഡ് ബാധിച്ച് കൊല്ലം സ്വദേശിനിയായ നഴ്‌സ് ജിദ്ദയിൽ മരിച്ചു. കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോർജ്ജ് ഭവൻ പുത്തൻവീട്ടിൽ സൂസൻ ജോർജ്ജ് (38) ആണ് മരിച്ചത്. കോവിഡ് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിഴാഴ്ച രാത്രി ജിദ്ദ കിങ് അബ്ദുൽഅസീസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 12 വർഷത്തോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: ജോർജ്ജ് കുട്ടി, മാതാവ്: മറിയാമ്മ, ഭർത്താവ്: ബിനു (ദുബായ്), മകൾ: ഷെറിൻ (11). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ സംസ്‌കരിക്കും. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫയർ വിഭാഗം നേതാക്കൾ രംഗത്തുണ്ട്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !